തമിഴ്‌നാട് ശിവഗംഗ കാരക്കുടിയിൽ ബസ്സുകൾ കൂട്ടിയിടിച്ചു. 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്

Keralanewsmedia:online

തമിഴ്‌നാട് ശിവഗംഗ കാരക്കുടിയിൽ ബസ്സുകൾ കൂട്ടിയിടിച്ചു. 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട് ശിവഗംഗ കാരക്കുടിയിൽ സർക്കാർ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12പേർ മരിച്ചു.അപകടത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു. രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. മരണസംഖ്യ ഉയരുമോ എന്ന ആശങ്കയും നിലവിലുണ്ട്.ഇടിയുടെ ആഘാതത്തിൽ ഒരു ബസ്സിന്റെ മുൻവശം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ആംബുലൻസുകളെത്തിയിട്ടുണ്ട്. പൊലീസ് സംഘം രക്ഷാപ്രവർത്തനം നടത്തിവരികയാണ്.ഇന്ന് രാവിലെ തെങ്കാശിയിലുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചിരുന്നു. മരണസംഖ്യ ഉയരാനുള്ള സാധ്യതകളാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.