പുതുപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരുക്ക്. അപകടം ഗവ. ബോയ്സ് സ്കൂളിനു മുന്നിൽ

Keralanewsmedia:online

പുതുപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരുക്ക്. അപകടം ഗവ. ബോയ്സ് സ്കൂളിനു മുന്നിൽ

കോട്ടയം: പുതുപ്പള്ളിയിൽബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മൂന്ന് പേർക്ക് പരുക്ക്. പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ (20) ആണ് മരിച്ചത്.അപകടത്തിൽ റബർ ബോർഡ് കൂരോത്ത് പറമ്പിൽ ശരൺ (23), മങ്ങാട്ട് അതുൽ (23), സച്ചിൻ്റെ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് മാങ്ങാനം ബഥേൽ വാലിയിൽ അശ്വിൻ സാബു (21) എന്നിവർക്കു പരുക്കേറ്റു.ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാത്രി 9ന് ഗവ. ബോയ്‌സ് സ്കൂളിനു മുന്നിലാണ് അപകടം. കോട്ടയം ഭാഗത്ത് നിന്നുമെത്തിയ ബൈക്കിൽ പുതുപ്പള്ളിയിൽ നിന്നു മെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽപെട്ടവരെ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.

സച്ചിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ അമ്മ: നിഷ. സഹോദരി: സ്വാതി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.