ശബരിമല തീർഥാടകരുടെ കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു; നാലുപേർക്ക് പരിക്ക്
Keralanewsmedia:online
പത്തനംതിട്ട: കൈപ്പട്ടൂരിനു സമീപംശബരിമല തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്.കൈപ്പട്ടൂർ പോലീസ് ഫിംഗർ പ്രിന്റ് ഓഫീസിനു സമീപം ഇന്നുരാവിലെയാണ് അപകടം. നിയന്ത്രണംവിട്ട കാർ കൈപ്പട്ടൂർ കാവുംകോട്ട് ജോർജിൻ്റെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഹേമന്ത്, യാത്രക്കാരായ സുനിൽ (50), മണികണ്ഠൻ (45), അർജുൻ (14) എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തെ തുടർന്ന് ഡ്രൈവർ വാഹനത്തിൽ നിന്നു തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റവരെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു.













