കൊച്ചിയിൽ ആളൊഴിഞ്ഞ വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം. കൊലപാതകമെന്ന് സംശയം

Keralanewsmedia:online

കൊച്ചിയിൽ  ആളൊഴിഞ്ഞ വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം.  കൊലപാതകമെന്ന് സംശയം

കൊച്ചി: എറണാകുളം നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വലത് ചെവിയുടെ ഭാഗത്ത് നിന്നും രക്തം വാർന്ന നിലയിലായിരുന്നു.മൂക്കിൽനിന്ന് ചോര വാർന്നിട്ടുണ്ട്. ഇടതു നെഞ്ചിൽ മുറിവുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സെൻട്രൽ പൊലീസ് സൂചിപ്പിച്ചു.എറണാകുളം കലാഭവൻ റോഡിൽ നോർത്ത് റെയിൽവേ ട്രാക്കിനോട് ചേർന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.നഗരത്തിലെ സ്വകാര്യ ആശുപത്രിയുടേതാണ് കെട്ടിടം. അറ്റകുറ്റപ്പണികൾക്കായി കെട്ടിടം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. രണ്ടുമാസമായി പൂട്ടിക്കിടക്കുന്ന വീട്ടിലാണ് ഏതാണ്ട് 25 വയസ്സ് തോന്നിക്കുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.പുറത്തുനിന്ന് ജോലിക്കെത്തുന്ന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന വീടാണ്. കെട്ടിടത്തിൻ്റെ വൈദ്യുതി സംബന്ധമായ ജോലികൾക്കായി എത്തിയ ഇലക്ട്രീഷ്യനാണ് ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ മൃതദേഹം കണ്ടത്.ഉടൻ പൊലീസിനെ വിവരം അറിയിച്ചു. യുവാവിനെ തിരിച്ചറിയാൻ ആവശ്യമായ രേഖകൾ ഒന്നും കണ്ടെത്തിയില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമേ കൊലപാതകം ആണോയെന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.