ക്രിസ്മസ് വെക്കേഷനിൽ; സ്കൂൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 24 മുതൽ ജനുവരി 05 വരെ
Keralanewsmedia:online
തിരുവനന്തപുരം: ഇത്തവണക്രിസ്മസ് അവധി ദിനങ്ങളുടെ എണ്ണം കുട്ടി. സാധാരണയായി 10 ദിവസമാണ് അവധിയെങ്കിൽ ഇത്തവണ അത് 11 ദിവസമാണ്.തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്‌മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്.ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23 നാണ് അവസാനിക്കുന്നത്. ഡിസംബർ 24 നാണ് സ്കൂൾ അടയ്ക്കുന്നത്.ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോൾ മാസത്തിന്റെ പകുതി ദിനങ്ങളിൽ മാത്രമേ ഡിസംബറിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകേണ്ടി വരാറുള്ളു.ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയാണ്.ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങൾക്ക് കൂടുതൽ അവധി ലഭിക്കുന്നു.













