പാസ്പോർട്ട് ആവശ്യപ്പെട്ട് ദിലീപ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

പാസ്പോർട്ട് ആവശ്യപ്പെട്ട് ദിലീപ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി

കൊച്ചി: എറണാകുളം പ്രിൻസിപ്പൽസെഷൻസ് കോടതി കസ്റ്റഡിയിൽ ഉള്ള പാസ്പോർട്ട് ആവശ്യപ്പെട്ട് അപേക്ഷ നൽകി ദിലീപ്.നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്‌ിരുന്നത്. ഇത് ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ നൽകിയത്.അതേസമയം നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കുളള ശിക്ഷ ഇന്ന് വിധിക്കും. പൾസർ സുനിയടക്കം കൃത്യത്തിൽ നേരിട്ട് പങ്കുളള മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്സി ഹണി എം. വർഗീസാണ് വിധി പറയുക.ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു.