റെക്കോർഡ് തകർത്തു.. സ്വർണവില ഒരു ലക്ഷത്തിനടുത്ത്. പവന് 98400 രൂപ. വരും ദിവസങ്ങളിലും സ്വർണത്തിന് വില കുതിച്ചുയരും
Keralanewsmedia:online
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വിണ്ടും കുതിപ്പ്. ഇന്ന് ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി വർധിച്ചു.രാവിലെ പവന് ഒറ്റയടിക്ക് 1400 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 97680 രൂപ എന്ന നിലയിൽ എത്തിയിരുന്നു. പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം പവന് 720 രൂപ കൂടി വർധിച്ചത്.ഇതോടെ, ഇന്ന് സംസ്ഥാനത്തെ സ്വർണ വില ഒരു ഗ്രാമിന് 12300 എന്ന നിലയിൽ എത്തി. പവന് 98400 രൂപയുമായി.വെള്ളിയാഴ്ച്ച രാവിലെ ഗ്രാമിന് 175 രൂപയാണ് വർധിച്ചത്.ഇതോടെ 12,160 രൂപയായിരുന്നു ഗ്രാം വില. രണ്ട് തവണയായി ഇന്ന് ഒരു ഗ്രാം സ്വർണത്തിൽ 225 രൂപയാണ് കൂടിയത്.കഴിഞ്ഞ ദിവസങ്ങളിലായി ചാഞ്ചാടി നിന്നിരുന്ന സ്വർണ വിലയാണ് ഇന്ന് രണ്ട് തവണ വർധിച്ച് റെക്കോർഡ് ഭേദിച്ചത്.വ്യാഴാഴ്ച രാവിലെ സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.വൈകിട്ടോടെ പവൻ വില 400 രൂപ കൂടി 9 രൂപയിൽ എത്തിയിരുന്നു.ഇന്ന് രണ്ട് തവണയായി 225 രൂപ വീണ്ടും കൂടിയതോടെ പവൻ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തി.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലായി സ്വർണത്തിലേക്ക് എത്തിക്കുന്നത്.വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന.













