സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ. 244 കേന്ദ്രങ്ങൾ, രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ; ആദ്യ ഫലം 8.30ന്

Keralanewsmedia:online

സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ. 244 കേന്ദ്രങ്ങൾ, രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ; ആദ്യ ഫലം 8.30ന്

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ നാളെ രാവിലെ 8.30 ഓടെ ലഭ്യമാകും.സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.ഇതു കൂടാതെ 14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലും എണ്ണും.ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെൻഡി ൽ തത്സമയം അറിയാൻ കഴിയും.പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകുമെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.കൗണ്ടിങ് ടേബിളിൾ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ,സ്പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്,ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക.വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.