ഷൊർണൂരിൽ ഭരണം നിലനിർത്തി എൽഡിഎഫ്. പാലക്കാട് നഗരസഭയിൽ അടിയൊഴുക്ക് ശക്തം, ബിജെപിക്ക് 4 സിറ്റിങ് സീറ്റുകൾ നഷ്ടമായി
Keralanewsmedia:online
പാലക്കാട്: ഷൊർണൂരിൽ ഭരണംനിലനിർത്തി എൽഡിഎഫ്. 35 വാർഡുകൾ പൂർത്തിയായപ്പോൾ 17 വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്.12 വാർഡുകളിൽ വിജയിച്ച ബിജെപി സീറ്റ് വർധിപ്പിച്ചു.കോൺഗ്രസ് 4 സീറ്റുകളിലേക്ക് ഒതുങ്ങി. എൽഡിഎഫിനെതിരെ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. നിർമ്മല വിജയിച്ചു.പാലക്കാട് നഗരസഭയിൽ ബിജെപിക്ക് 4 സിറ്റിങ് സീറ്റുകൾ നഷ്ടമായി. തുടക്കത്തിൽ ബിജെപി വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ 35 വാർഡുകളിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 17 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു.













