കർണാടകയിലെ ഹാസനിൽ മലയാളി ബാലൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു

Keralanewsmedia:online

കർണാടകയിലെ ഹാസനിൽ മലയാളി ബാലൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു

ബംഗളൂരു: കർണാടകയിലെ ഹാസനിൽ മലയാളി ബാലൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട് രാജീവ്-ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്.രാജീവ് ഹാസനിലെ സ്വകാര്യ സ്കൂളിൽ മുഖ്യാധ്യാപകനായി ജോലിചെയ്തുവരികയാണ്. ഇവർ താമസിക്കുന്ന ഫ്ളാറ്റിലെ ജലസംഭരണിയിലാണ് കുട്ടി വീണത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്. സഹോദരൻ: ഓസ്റ്റിൻ.