ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം

Keralanewsmedia:online

ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം

കൊച്ചി: ശബരിമല സ്വര്‍ണ കൊള്ളയിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്‍റെ അനുജനാണെന്നുള്ള ആരോപണം തിരുത്തി സിപിഎം നേതാവ് കെ എസ് അരുൺകുമാർ. ഇന്നലെ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിൽ തെറ്റുപറ്റി എന്നറിഞ്ഞപ്പോള്‍ തന്നെ അത് തിരുത്തുകയും പിൻവലിക്കുകയും ചെയ്തുവെന്ന് അരുൺകുമാര്‍ വ്യക്തമാക്കി.ആദ്യമേ പോസ്റ്റ് ചെയ്ത പോസ്റ്റിലെ തെറ്റിനെപറ്റിയാണ് യുഡിഎഫ് നേതാക്കള്‍ വീണ്ടും പറയുന്നത്. ശബരിമല പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്ത ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ മുൻമന്ത്രി വി എസ് ശിവകുമാറിന്റെ അനുജൻ ആണ് എന്നായിരുന്നു ഒരു മാധ്യമത്തിന്‍റെ വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടുള്ള വീഡിയോയ്ക്ക് ഒപ്പം താൻ എഴുതിയത്. എന്നാൽ ഇന്നലെ അറസ്റ്റിൽ ആയത് വി എസ് ശിവകുമാറിന്‍റെ അനുജനല്ലെന്ന് അരുൺ കുറിച്ചു.വി.എസ് ജയകുമാർ ആണ് മുൻമന്ത്രി വിഎസ് ശിവകുമാറിന്‍റെ സഹോദരൻ വി എസ് ജയകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ആയിരിക്കെ ശബരിമലയിലേക്ക് പാത്രങ്ങൾ വാങ്ങിയതിൽ 1.87 കോടി രൂപയുടെ അഴിമതി നടത്തിയതിന് വിജിലൻസ് കേസുകളിൽ പ്രതിയായി അന്വേഷണം നേരിടുന്ന വ്യക്തിയാണ്. ശബരിമല കണ്ട ഏറ്റവും വലിയ അഴിമതി കേസാണ് വിജിലൻസ് കോടതിയിൽ ഇപ്പോൾ ജയകുമാറിനെതിരെ നിലനിൽക്കുന്നതെന്നും അരുൺകുമാർ പറഞ്ഞു.