കേരള പോലീസിന് അഭിമാനമായി എസ് ഐ അനിൽ കെ പ്രകാശ് ചന്ദ്രൻ
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
പെരുമ്പാമ്പിനെ കണ്ട് ഭയന്ന വീട്ടുകാർ സഹായം തേടിയത് മണിമല പോലിസ് സ്റ്റേഷനിൽ വിളിച്ച്. ഇത് തങ്ങളുടെ പണി അല്ല ഫോറസ്റ്റിൽ അറിയിക്ക് എന്ന് പറഞ്ഞില്ല എസ് ഐ അനിൽ കെ പ്രകാശ് ചന്ദ്രൻ. പ്ലാച്ചേരിയിലെ ഫോറസ്റ്റ് ഓഫിസിൽ എസ് ഐ ഇക്കാര്യം അറിയിച്ചപ്പോൾ ഓടിയെത്താൻ അൽപം താമസം ഉണ്ടാകുമെന്ന് പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വരാൻ കാത്തുനിൽക്കാതെ എസ് ഐ പോലിസ് വാഹനത്തിൽ ഡ്രൈവറുമായി അപ്പോൾ തന്നെ സ്ഥലത്ത് എത്തി. ജനങ്ങൾ കൂടുന്നത് മൂലം പെരുമ്പാമ്പ് പൊയ്ക്കളയുമെന്നറിഞ്ഞ അദ്ദേഹം പാമ്പിനെ പിടിച്ചു ചാക്കിൽ ഇട്ടു. ഇടുന്നതിനിടെ വലതു കയ്യിൽ പാമ്പ് കടിച്ചത് കാര്യമാക്കിയില്ല. വനം വകുപ്പിൽ നിന്നെത്തിയവർക്ക് പാമ്പിനെ കൈമാറിയ അദ്ദേഹം പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജോലി തുടർന്നു. ഇക്കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിധിയിൽ എട്ടാം മൈൽ രണ്ട് മാക്കൽ പടിയിൽ ആണ് സംഭവം. പെരുമ്പാമ്പിനെ കണ്ടെന്ന് വീട്ടുടമ അനിലിന്റെ ഫോൺ വിളിയിൽ ആണ് എസ് ഐ അനിൽ കെ പ്രകാശ് ചന്ദ്രൻ കർമനിരതനായത്. പാമ്പുകളെ ഭയം ഇല്ലന്നും ഡ്യൂട്ടിയാണ് ഇതൊക്കെ എന്നും കടിയേറ്റ വലതു കയ്യിൽ മരുന്ന് വെച്ച ഭാഗത്ത് തലോടി പുഞ്ചിരിയോടെ അദ്ദേഹം പറയുന്നു.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













