അനുസ്മരണ സമ്മേളനം
റിപ്പോർട്ട് : ബിജു കൊപ്പം
നെടുമങ്ങാട്: ഹബീബ് റഹ്മാൻദർശൻ വേദിചരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും, കേരള സഹൃദയ വേദി
ചെയർമാനും ആയിരുന്ന ചാന്നാങ്കര എംപി കുഞ്ഞിന്റെയും,
മുസ്ലിംലീഗിന്റെ പോഷക സംഘടനകൾ ആയ
മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് എന്നിവയുടെ ജില്ലാപ്രസിഡന്റും ആയിരുന്ന എം കെ അബ്ദുൽ ഹക്കീമിന്റെയും അനുസ്മരണ സമ്മേളനംചുള്ളിമാനൂരിൽസംഘടിപ്പിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്ഇടവം ഖാലിദ് ഉദ്ഘാടനം ചെയ്തു.ദർശൻ വേദി ചെയർമാൻവഞ്ചുവം ഷറഫ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻമുഖ്യപ്രഭാഷണം നടത്തി. ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ആനാട് ചന്ദ്രൻ, ആനാട് സുരേഷ്, കെ ഡി പി സംസ്ഥാന സെക്രട്ടറി പനവൂർ ഹസ്സൻ, മുസ്ലിം ലീഗ് വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ് പനവൂർ അസനാര് ആശാൻ, വാമനപുരംമുസ്ലിം ലീഗ് നിയോജകമണ്ഡലം ട്രഷറർ
ഓ പി കെ ഷാജി, മൂഴിയിൽ മുഹമ്മദ് ഷിബു, നൗഷാദ് കായ്പ്പാടി, കുഴിവിള നിസാമുദ്ദീൻ, പുലിപ്പാറ യൂസഫ്, മുക്കുകട നജീം, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.













