മാധ്യമപ്രവർത്തകൻ തൂങ്ങിമരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണം : അഡ്വ: വി. ജോയി എം.എൽ.എ.

കേരളം

മാധ്യമപ്രവർത്തകൻ  തൂങ്ങിമരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണം : അഡ്വ: വി. ജോയി എം.എൽ.എ.

മാധ്യമപ്രവർത്തകൻ തൂങ്ങിമരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണം : അഡ്വ: വി. ജോയി എം.എൽ.എ. തിരുവനന്തപുരം :സ്വന്തം സമ്പാദ്യമായ 1.62 കോടി രൂപ കോൺഗ്രസ് ഭരണസമിതിയുടെ കീഴിലുള്ള സഹകരണ സൊസൈറ്റയിൽ നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടതിൽ മനം നൊന്ത് മരിച്ച മനോരമ ലേഖകൻ ശശിയുടെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കുക എന്ന ആവശ്യം ഉയർത്തി സിപിഐഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ:വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫണ്ട്‌ തട്ടിപ്പ് നടത്തിയ മുണ്ടേല രാജീവ്‌ ഗാന്ധി വെൽഫയർ റെസിഡൻസ് സംഘം നടത്തിപ്പുകാരായ കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ഇടപാടുകാർക്ക് നഷ്ടമായ പണം തിരികെ ലഭ്യമാക്കാൻ, അനധികൃതമായി സ്വത്ത്‌ സാമ്പാദിച്ച കോൺഗ്രസ്സ് നേതാക്കളുടെ വസ്തുവകകൾ കണ്ട് കെട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.