എൽപിജി പാചകവാതക ട്രക്ക് ഡ്രൈവർമാരുടെ സമരം പിൻവലിച്ചു
Keralanewsmedia
എൽപിജി പാചകവാതക ട്രക്ക് ഡ്രൈവർമാരുടെ സമരം പിൻവലിച്ചു
ബി.പി.സി.എൽ കൊച്ചിയിലെ ട്രക്കുകളുടെ പൂർണ്ണശേഷി വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൽ പി ജി ട്രക്ക് ഡ്രൈവർ മാരുടെ സമരം പിൻവലിച്ചു. ബിപിസിഎൽ മാനേജ്മെന്റ് ജില്ലാ ലേബർ ഓഫീസർ
എം.എം ജോവിന്റെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ സംഘടനകളുടെ ആവശ്യം പരിഗണിക്കാൻ തയ്യാറായതിന് തുടർന്നാണ് സമരം പിൻവലിച്ചത്. ഈ വിഷയത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് ആഗസ്റ്റ് 23ന് യോഗം ചേരാനും ധാരണയായി. ബിപിസിഎൽ മാനേജ്മെന്റ് പ്രതിനിധികളും, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.













