സെന്‍സസ് 2027*
കേരള ന്യൂസ് മീഡിയ
*സെന്‍സസ് 2027*
*വീടുകളിലെത്തി വിവരശേഖരണം ഇന്ന് മുതല്‍: ജില്ലാ കലക്ടര്‍*
സെന്‍സസ് നടപടികളുടെ ഭാഗമായ വീടുവീടാന്തര വിവരശേഖരണം ഇന്ന് (ജൂലൈ ഒന്ന്) തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് അറിയിച്ചു. ജില്ലയില്‍ 4911 എന്യുമറേറ്റര്‍മാരെയും പ്രവര്‍ത്തന ഏകോപനത്തിന് 837 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു. പ്രക്രിയ സുഗമമായി നടത്താന്‍ 150 വീടുകള്‍ വരെ ഉള്‍പ്പെടുന്ന ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ രൂപീകരിച്ചു;4595 ബ്ലോക്കുകളാണ് ജില്ലയിലുള്ളത്.
രാജ്യപുരോഗതിക്ക് അനിവാര്യമായ വിവരശേഖരണവുമായി എല്ലാവരും പൂര്‍ണമായും സഹകരിക്കണം. തെറ്റായവിവരംനല്‍കുന്നത് പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിന് തുല്യവും ശിക്ഷാര്‍ഹവുമാണ്. തെറ്റായ മറുപടി നല്‍കല്‍, ഉദ്യോഗസ്ഥരെ തടസപെടുത്തല്‍, വീടുകളില്‍പതിപ്പിക്കുന്ന അടയാളങ്ങള്‍ നീക്കംചെയ്യല്‍, ഔദ്യോഗിക സെന്‍സസ് ഷെഡ്യൂള്‍ ഫോം പൂരിപ്പിക്കാതിരിക്കല്‍ എന്നിവ കുറ്റങ്ങളായി കണക്കാക്കും. സെന്‍സസിന്റെ ആവശ്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്ഥലം എന്നിവ വിട്ടുനല്‍കാനുള്ള ഉത്തരവുകളുടെ ലംഘനത്തിനു ഒരു വര്‍ഷം വരെ തടവോ, പിഴയോ, രണ്ടുമോ ലഭിക്കാമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
(പി.ആര്‍.കെ നമ്പര്‍ 2084/2026)
*വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാകണ്‍സഷന്‍ ഉറപ്പാക്കാന്‍ നിര്‍ദേശം*
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസുകളിലെ യാത്രാകണ്‍സഷന്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ബസ് ഉടമകള്‍ ഉറപ്പാക്കണമെന്ന് സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ നിര്‍ദ്ദേശം. ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി കണ്‍സഷന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ഡിജിറ്റല്‍ കാര്‍ഡും പരിഗണനയിലാണ്. ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികളില്‍ കര്‍ശന അന്വേഷണവും ഉചിതമായ നിയമനടപടിയും സ്വീകരിക്കും. ജീവനക്കാരുടെനടപടികളില്‍ ഉത്തരവാദിത്തം ഉടമയ്ക്കാണ് എന്നും വ്യക്തമാക്കി.
എ.ഡി.എം, ആര്‍.ടി.ഒ, സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2085/2026)
*കോഴ്സ് പ്രവേശനം*
കുളക്കട അസാപ് കേരളയില്‍ ജി.എസ്.ടി യൂസിംഗ് ടാലി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9495999672, 9496232583.
(പി.ആര്‍.കെ നമ്പര്‍ 2086/2026)
*സിവില്‍ സര്‍വീസ് പരിശീലനം*
ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കും. യോഗ്യത: 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം. സിവില്‍ സര്‍വ്വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ജില്ലാ ഫിഷറീസ് ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവനിലോ ജൂലൈ 15നകം അപേക്ഷ സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍ 2087/2026)
*ഐ.ഐ.ടി / എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം*
ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ ഐ.ഐ.ടി / എന്‍.ഐ.ടി എന്‍ട്രന്‍സ് സൗജന്യ പരിശീലനം നല്‍കും. ഹയര്‍സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ക്ക് 85 ശതമാനത്തില്‍ മുകളില്‍ മാര്‍ക്ക് വേണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിനു അര്‍ഹത. ജില്ലാ ഫിഷറീസ് ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവനിലോ ജൂലൈ 15നകം അപേക്ഷ സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍ 2088/2026)
*റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം*
ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് സൗജന്യ പരിശീലനം നല്‍കും. യോഗ്യത: ഹയര്‍സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ജില്ലാ ഫിഷറീസ് ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവനിലോ ജൂലൈ 15നകം അപേക്ഷ സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍ 2089/2026)
*ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കോഴ്സ്*
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ്. കാലാവധി: ഒരു വര്‍ഷം. https://app.srccc.in/register മുഖേന ജൂലൈ 15നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.srccc.in ഫോണ്‍: 0471 2570471, 9846033009.
(പി.ആര്‍.കെ നമ്പര്‍ 2090/2026)
*ബിരുദ സീറ്റ് ഒഴിവ്*
കുണ്ടറ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ , ബികോം ബിസിനസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബികോം കോ-ഓപ്പറേഷന്‍, ബികോം ടാക്സേഷന്‍ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 0475-2580866, 8547005066.
(പി.ആര്‍.കെ നമ്പര്‍ 2091/2026)
*തീയതി നീട്ടി*
ഐ.എച്ച്.ആര്‍.ഡിയുടെ കുണ്ടറ എക്സ്റ്റെന്‍ഷന്‍ സെന്ററില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ ആറ് വരെ നീട്ടി. ഫോണ്‍: 8547005090.
(പി.ആര്‍.കെ നമ്പര്‍ 2092/2026)
*കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന*
കൊട്ടാരക്കര സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍, സദാനന്ദപുരം സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍, കിഴക്കേക്കര സെന്റ് മേരിസ് എച്ച് എസ്, വാളകം ആര്‍ വി എച്ച്എസ്, കൊട്ടാരക്കര എം ടി എച്ച് എസ് ഫോര്‍ ഗേള്‍സ് എന്നിവിടങ്ങളില്‍ 2026 ഫെബ്രുവരി 21, 23 തീയതികളില്‍ കെടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ മൂന്ന് മുതല്‍ ഏഴ് വരെ തീയതികളില്‍ രാവിലെ 10.30 മുതല്‍ നാല് വരെ കൊട്ടാരക്കര ഡയറ്റ് ഹാളില്‍ നടത്തും. ഹാള്‍ ടിക്കറ്റിന്റെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടേയും അസലും പകര്‍പ്പും ഹാജരാക്കണം. പരിശോധനാ തീയതി: ജൂലൈ മൂന്നിന് കാറ്റഗറി ഒന്ന്, നാലിന് കാറ്റഗറി രണ്ട് ,ആറിന് കാറ്റഗറി മൂന്ന്, ഏഴിന് കാറ്റഗറി നാല്. ഫോണ്‍: 0474-2454763.
(പി.ആര്‍.കെ നമ്പര്‍ 2093/2026)
*കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന*
2025 ഡിസംബറിലെ വിജ്ഞാപന പ്രകാരം നടന്ന കെ-ടെറ്റ് പരീക്ഷയില്‍ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ നിന്ന് വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ രണ്ട്, മൂന്ന്, ആറ്, ഏഴ് തീയതികളില്‍ നടക്കും. കാറ്റഗറി ഒന്ന്, നാല് എന്നിവര്‍ക്ക് ജൂലൈ രണ്ട്, മൂന്ന് തീയതികളിലും കാറ്റഗറി രണ്ട്, മൂന്ന് എന്നിവര്‍ക്ക് ജൂലൈ ആറ്, ഏഴ് തീയതികളിലുമാണ് പരിശോധന. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് സമയം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാവണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2094/2026)
*കീം ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍*
കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ കീം (2026) ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. ഫോണ്‍: 9447980088, 9400327538, 9809852453.
(പി.ആര്‍.കെ നമ്പര്‍ 2095/2026)
*കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന*
ഫെബ്രുവരി 22, 23 തീയതികളില്‍ നടന്ന കെടെറ്റ് പരീക്ഷ എഴുതി വിജയിച്ച കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ നിന്നുള്ളവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ ഒന്ന് മുതല്‍ നാല് വരെ തീയതികളില്‍ രാവിലെ 10.30 മുതല്‍ നാല് വരെ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തും. ഹാള്‍ടിക്കറ്റിന്റെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടേയും അസലും പകര്‍പ്പും ഹാജരാക്കണം. കാറ്റഗറി ഒന്ന്- ജൂലൈ ഒന്ന്, കാറ്റഗറി രണ്ട്- ജൂലൈ രണ്ട്, കാറ്റഗറി മൂന്ന്- ജൂലൈ മൂന്ന്, കാറ്റഗറി നാല്- ജൂലൈ നാല് എന്നിങ്ങനെയാണ് പരിശോധന.
(പി.ആര്‍.കെ നമ്പര്‍ 2096/2026)
*കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു*
ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൊല്ലം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: എട്ടാം ക്ലാസ്. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. പരമാവധി 90 ദിവസമാണ് നിയമന കാലാവധി. ദിവസവേതനം 675 രൂപ. അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, മുന്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൊല്ലം എന്‍.എച്ച്.എം ഹാളില്‍ ജൂലൈ 10 രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474-2795017.
(പി.ആര്‍.കെ നമ്പര്‍ 2097/2026)
*ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്*
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജൂലൈ 6, 13, 20, 27 തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും ജൂലൈ 8, 15, 22, 29 തീയതികളില്‍ പുനലൂര്‍ മിനിസിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും ജൂലൈ 4, 18, 25 പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും ജൂലൈ 28ന് തൊടുപുഴ കോര്‍ട്ട് കോംപ്ലക്സിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍: 0474-2792892.
(പി.ആര്‍.കെ നമ്പര്‍ 2098/2026)


Deepa Binu 










