വിയറ്റ്നാമിൽ മരണപ്പെട്ട കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കും
കേരള ന്യൂസ് മീഡിയ
വിയറ്റ്നാമിൽ മരണപ്പെട്ട കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കും: മന്ത്രി ബിന്ദു കൃഷ്ണ
വിയറ്റ്നാമിൽ ഉണ്ടായ ബോട്ട് അപകടത്തിൽ മരണപ്പെട്ട കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ്(57), അദ്ദേഹത്തിൻ്റെ ഭാര്യ ലോവേനി തോമസ്(56) ആവിയോട്ട് ഹൗസ്, മാർക്കറ്റ് ജംഗ്ഷൻ, കൊട്ടാരക്കര എന്നിവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി ബിന്ദു കൃഷ്ണ. ഇരുവരുടെയും മരണവും, അതിന് കാരണമായ അപകടവും
അതീവ ദൗർഭാഗ്യകരമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും എം.പി കൊടിക്കുന്നിൽ സുരേഷും വിഷയത്തിൽ സജീവമായി ഇടപെട്ടു. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.


Deepa Binu 










