കരാർ അടിസ്ഥാനത്തിൽ നിയമനം
*ഐ&പിആര്‍ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കോഴിക്കോട്*
*വാര്‍ത്താകുറിപ്പ്*
*02.08.2026*
*------------------*
*കോഴിക്കോട് പി.ആര്‍.ഡിയില്‍ ഫോട്ടോഗ്രാഫര്‍, വീഡിയോ സ്ട്രിംഗർ പാനലുകളിലേക്ക് അപേക്ഷിക്കാം*
കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരിപാടികളുടെ കവറേജ് നിര്‍വഹിക്കുന്നതിന് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോ സ്ട്രിംഗർമാരുടേയും പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരും സ്വന്തമായി പ്രൊഫഷണല്‍ നിലവാരത്തിലുള്ള ക്യാമറ, അനുബന്ധ ഉപകരണങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്ളവരുമാകണം. പി.ആര്‍.ഡിയിലോ മാധ്യമസ്ഥാപനങ്ങളിലോ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജൂണില്‍ പാനലിലേക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷ നല്‍കണം.
അപേക്ഷകരുടെ വിശദമായ ബയോഡാറ്റയും ക്യാമറയുടെ വിവരങ്ങളും 2026 ആഗസ്റ്റ് ഏഴിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ ഇ-മെയില്‍ മുഖേനയോ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡി 1 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് -673020. ഫോണ്‍: 0495 2370225. ഇ-മെയില്‍: dio.prd@gmail.com.


Deepa Binu 










