ഉമ്മൻ ചാണ്ടി അനുസ്മരണം
കേരളം
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം വാർഷിക ദിനാചരണത്തിന്റെ ദിവസമായ ഇന്ന് രാവിലെ 9 മണിക്ക് വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടന്നു. ബ്ലോക്ക് പ്രസിഡണ്ട് എം എൻ റോയ് നേതൃത്വം നൽകി.ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ. രഘുനാഥൻ, മുൻ മുനിസിപ്പൽ ചെയർമാൻ കെ. സൂര്യപ്രകാശ്, ഡി സി സി മെമ്പർ എ. കെ. ആസാദ്, ബ്ലോക്ക് ഭാരവാഹികളായ യാക്കൂബ്,ഷാജി സത്യവാൻ, തയൂബ്, നൗഷാദ് തയ്യിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.













