*ഓർഫനേജ് കൺട്രോൾ ബോർഡ് പ്രതിനിധി തെരഞ്ഞെടുപ്പ്*
Keralanewsmedia
*ഓർഫനേജ് കൺട്രോൾ ബോർഡ് പ്രതിനിധി തെരഞ്ഞെടുപ്പ്*
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിലെ ക്ഷേമസ്ഥാപന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുളള കരട് വോട്ടർ പട്ടിക സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ഓർഫനേജ് കൺട്രോൾ ബോർഡിന്റെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചു. കരട് വോട്ടർ പട്ടികയിന്മേലുള്ള ആക്ഷേപങ്ങൾ ആഗസ്റ്റ് 19ന് വൈകിട്ട് 3 വരെ ഓർഫനേജ് കൺട്രോൾ ബോർഡ് കാര്യാലയത്തിൽ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക 21 ന് വൈകിട്ട് 3 ന് പ്രസിദ്ധീകരിക്കും.













