കേരള സർവകലാശാല വാർത്ത
കേരളം
കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. വൈസ് ചാൻസ്‌ലർക്ക് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ അധികാരം ഇല്ല.
അധികാര ദുർ വിനിയോഗം നടത്തിയ വൈസ് ചാൻസ്‌ലർക്ക് എതിരെ നടപടി എടുക്കേണ്ടി വരും.
*നിയമം നോക്കാം*👇👇
1. *രജിസ്ട്രാറെ നിയമിക്കുന്നത് ആര് ?*
രജിസ്ട്രാറെ നിയമിക്കുവാനുളള അധികാരം സിൻഡിക്കേറ്റിനാണ്
സർവ്വകലാശാല ആക്റ്റ് 12 (1)
2. സർവ്വകലാശാലയിലെ ഏത് തലം വരെയുള്ള ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുവാനാണ് വൈസ് ചാൻസലർക്ക് അധികാരമുള്ളത് ?
അസിസ്റ്റന്റ് രജിസ്ട്രാർ വരെയുള്ള ജീവനക്കാർക്കെതിരെ മാത്രമാണ് VC ക്ക് അധികാരമുള്ളത്
അസിസ്റ്റന്റ് രജിസ്ട്രാർക്ക് മുകളിൽ
Deputy Registrar, Joint Registrar
Registrar പോസ്റ്റുകളാണുള്ളത്
സർവ്വകലാശാല first statute 1977
chapter 4 സ്റ്റാറ്റ്യൂട്ട് 27 അനുസരിച്ച്
DR മാർ , JR മാർ, Registrar *എന്നിവർക്കെതിരെ നടപടി എടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്*
* ഇവിടെ ഇല്ലാത്ത അധികാരമാണ്
വൈസ് ചാൻസലർ പ്രയോഗിച്ചിരിക്കുന്നത് ?
3. സിൻഡിക്കേറ്റ് കൂടാത്ത സമയത്ത് സിൻഡിക്കേറ്റിന് പ്രസക്തിയുണ്ടോ?
വൈസ് ചാൻസലക്ക് സർവ്വകലാശാല കൊടുത്തിട്ടുള്ള പ്രത്യേക അധികാരമായ
10 (13) ഉപയോഗിച്ച് ഇത്തരം അച്ചടക്ക നടപടി സ്വീകരിക്കാമോ .?
സിൻഡിക്കേറ്റ് സർവ്വകലാശാലയുടെ നിയമം അനുസരിച്ച് ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്ന ഭരണ സംവിധാനമാണ്
വൈസ് ചാൻസലർക്ക് 10 (13) ഉപയോഗിക്കാനുളള അധികാരമുള്ളത്
(i)അതിപ്രധാനമല്ലാത്ത ചില അത്യാവശ്യ കാര്യങ്ങളിൽ മാത്രമാണ്
10 (13) എന്ന പ്രത്യേക അധികാരമുപയോഗിച്ചെടുക്കുന്ന ഏത് തീരുമാനവും പിന്നീട് സിൻക്കേറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കണം.
(ii) നിയമനങ്ങളോ, അച്ചടക്ക നടപടികളോ
10 (13) ന്റെ പ്രത്യേക അധികാരമുപയോഗിച്ച്
ചെയ്യാൻ വൈസ് ചാൻസലർക്കധികാരമില്ല
ഇത്രയും നിയമ വിരുദ്ധമായ നടപടിയാണ്
രജിസ്ട്രാറുടെ സസ്പൻഷനിൽ വൈസ് ചാൻസലറും , VC ക്ക് പുറകിൽ നിന്ന് ചാൻസലറും , ചാൻസലറുടെ മറവിൽ നിന്ന് RSS ഉം നടത്തുന്നത്
ഇല്ലാത്ത അധികാരം ഉപയോഗിച്ചു കൊണ്ട് ഉള്ള order
രജിസ്ട്രാർ അനുസരിക്കേണ്ട തില്ല..
നാളെ ആ സീറ്റിൽ തന്നെ ഇരുന്ന് ജോലികൾ തുടരാൻ കഴിയും.













