കൊൽക്കത്തയിലെ കോളജ് ക്യാമ്പസിൽ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിര യായി. മൂന്ന് പേർ അറസ്റ്റിൽ
കൊൽക്കത്തയിലെ കോളജ് ക്യാമ്പസിൽ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിര യായി. മൂന്ന് പേർ അറസ്റ്റിൽ
കൊൽക്കത്ത: കൊൽക്കത്തക്ക്
സമീപം കസ്ബയിൽ നിയമവിദ്യാർഥി കൂട്ടബലാത്സംഗത്തിന് ഇരയായി. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.രണ്ടു പേർ കോളജ് വിദ്യാർഥികളും ഒരാൾ കോളജ് ജീവനക്കാരനാണെന്നുമാണ് വിവരം. ഇന്നലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആർ ജി കാർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൻ്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും അടുത്ത സംഭവം.
കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന മനോജിത് മിശ്ര ലോ കോളജിലെ തൃണമൂൽ കോൺഗ്രസ് യൂത്ത് വിങ്ങിന്റെ മുൻ പ്രസിഡന്റാണെന്നാണ് സമൂഹമാധ്യമത്തിൽ കാണിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു.













