ഗുരുദേവ ജയന്തി : ശിവഗിരിയില്‍ ഒരുക്കങ്ങളായി

കേരളം

ഗുരുദേവ ജയന്തി : ശിവഗിരിയില്‍ ഒരുക്കങ്ങളായി

ഗുരുദേവ ജയന്തി : ശിവഗിരിയില്‍ ഒരുക്കങ്ങളായി

ശിവഗിരി : ശ്രീനാരായണഗുരുദേവന്‍റെ 171- ാമത് ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ശിവഗിരിയില്‍ ആരംഭിച്ചു. ജയന്തി ഘോഷയാത്രയില്‍ നാടൊന്നാകെ അണിചേരുന്നതാണ് പതിവ് കാഴ്ച. എല്ലാ കലാസാംസ്കാരിക സംഘടനകളും സ്കൂളുകളും സഹകരണ ബാങ്കുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എസ്.എന്‍.ഡി.പി യൂണിയനും ശാഖകളും മുന്‍ വര്‍ഷങ്ങളില്‍ എന്നപോലെ ഫ്ലോട്ടുകള്‍ അണിനിരത്തും. ഘോഷയാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഒക്കെയും കൊടി തോരണങ്ങളും വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന വൈദ്യുതി ദീപാലങ്കാരങ്ങളും ദേശവാസികള്‍ ഒരുക്കാറുണ്ട്. സെപ്റ്റംബര്‍ 7 നാണ് ഗുരുദേവ ജയന്തി.