*ജില്ലയിലെ കയർ മേഖലയിൽ ഓണക്കാല ബോണസ് തുക ധാരണയായി*

Keralanewsmedia

*ജില്ലയിലെ കയർ മേഖലയിൽ ഓണക്കാല ബോണസ് തുക ധാരണയായി*

*ലേബർ കമ്മീഷണറേറ്റ്*

*വാർത്താക്കുറിപ്പ്. 22-08-2025*

*ജില്ലയിലെ കയർ മേഖലയിൽ ഓണക്കാല ബോണസ് തുക ധാരണയായി*

 തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ,സഹകരണ കയർ 

തൊഴിലാളികളുടെ ഈ വർഷത്തെ ബോണസ് തുക സംബന്ധിച്ച് ധാരണയായി. 

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 1650/- രൂപയും സഹകരണ സംഘത്തിലെ തൊഴിലാളികൾക്ക് 14% ബോണസും സപ്തംബർ ഒന്നിനുള്ളിൽ നൽകും. പെരുങ്ങുഴിയിലെ അഴൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം.

തീരുവനന്തപുരം ജില്ല ലേബർ ഓഫീസർ എ.ബിജു അധ്യക്ഷത വഹിച്ചു.. കയർ പ്രോജക്റ്റ് ഓഫീസർ കെ എസ് സജീവ് കുമാർ , കയർ ഇൻസ്പെക്ടർ എസ് സുരേഷ് കുമാർ , തൊഴിലാളി യൂണിയൻ പ്രതിനിധികളായ അഡ്വ. എൻ സായികുമാർ, യു.പി. മണികണ്ടൻ , ജി. വ്യാസൻ , ജി. സുരേന്ദ്രൻ, സ്വകാര്യ,സഹകരണ കയർ മേഖലയെ പ്രതിനിധികരിച്ച് .അയ്യപ്പൻ നായർ, ഡി സുരേഷ് ബാബു, ശശികുമാർ ആനത്തലവട്ടം ബിജു,പെരുങ്ങുഴി അനിത എന്നിവർ പങ്കെടുത്തു.