പള്ളിത്തുറയിലെ ജനങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കണം

കേരളം

പള്ളിത്തുറയിലെ ജനങ്ങളെ  അടിയന്തരമായി പുനരധിവസിപ്പിക്കണം

*പള്ളിത്തുറയിലെ ജനങ്ങളെ അടിയന്തിരമായി പുനരധിവസിപ്പണം; വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും*

മഴ വ്യാപകമായത് തീരപ്രദേശത്ത് കലാക്രമണം രൂക്ഷമാകുകയും കടല്‍ കരയിലേക്ക് കയറിക്കൊണ്ടിരിക്കുകയുമാണ്. തീരപ്രദേശത്തെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ് പള്ളിത്തുറയിലേത്. ഓരോ സീസണ്‍ കഴിയുമ്പോഴും കടല്‍ കരയിലേക്ക് കയറുകയാണ്. ഒരു ലെയിനിലെ 25 വീടുകള്‍ അപകടഭീഷണിയിലാണ്. മറ്റൊരു ലെയിനിലെ നാല്‍പതോളം വീടുകളും അപകടത്തിലാണ്. പുനരധിവാസത്തിന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇവിടുത്തെ ജനങ്ങള്‍ക്ക് കടല്‍ത്തീരം വിട്ട് ദൂരേയ്‌ക്കൊന്നും പോകാനാകില്ല. തീരദേശത്ത് തന്നെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുനരധിവാസം നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ജനങ്ങളുടെ സങ്കടം കാണാന്‍ വേണ്ടിയാണ് വന്നത്. അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും.