*പാലക്കാട് സ്വദേശിക്ക് നിപ തന്നെയെന്ന് സ്ഥിരീകരണം* .
*പാലക്കാട് സ്വദേശിക്ക് നിപ തന്നെയെന്ന് സ്ഥിരീകരണം* .
*പാലക്കാട് സ്വദേശിക്ക് നിപ തന്നെയെന്ന് സ്ഥിരീകരണം* പാലക്കാട്: തച്ചനാട്ടുകര സ്വദേശിനിയായ 38 കാരിക്ക് നിപ തന്നയെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ നൂറിലധികം പേരുണ്ട്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 20 ദിവസം മുമ്പാണ് ഇവർക്ക് പനി തുടങ്ങിയത്. വീടിന് സമീപത്തെ ക്ലിനിക്ക് അടക്കം 3 ഇടങ്ങളിലാണ് ചികിത്സ നേടിയത്. യുവതി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. സമീപത്തുള്ളതെല്ലാം കുടുംബ വീടുകളാണെന്നതിനാൽ സമ്പർക്കപ്പട്ടിക നീളാനാണ് സാധ്യത. സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ചികിത്സയിലില്ല.













