ബി എസ് എൻ എൽ ഫ്രീഡം പ്ലാൻ
കേരളം
*ബിഎസ്എൻഎൽ ഫ്രീഡം പ്ലാൻ: വെറും ₹1-ക്ക് അൺലിമിറ്റഡ് വോയ്സ്, 2 ജിബി പ്രതിദിന ഡാറ്റയും സൗജന്യ സിംകാർഡും* തിരുവനന്തപുരം ∙ സ്വാതന്ത്ര്യദിന വേളയിൽ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് വലിയ ആനുകൂല്യങ്ങളോടെയാണ് എത്തുന്നത്. പ്രീപെയ്ഡ് മൊബൈൽ സേവനത്തിൽ പുതിയ ഉപഭോക്താക്കൾക്കും MNP മുഖേന എത്തുന്ന ഉപഭോക്താക്കൾക്കും വേണ്ടി “ഫ്രീഡം പ്ലാൻ” എന്ന പേരിൽ പ്രൊമോഷണൽ പ്ലാൻ @₹1/- പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആകർഷകമായ ഓഫർ 2025 ഓഗസ്റ്റ് 1 മുതൽ 31 വരെ മാത്രമേ ലഭ്യമാകൂ. വെറും ഒരു രൂപ മാത്രം ഉള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളുകൾക്കും, പ്രതിദിനം 2GB ഡാറ്റ, അതിനു ശേഷം 40kbps സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റാ ഉപയോഗത്തിനും, കൂടാതെ ദിവസേനെ 100 SMS ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്. പ്ലാനിന് 30 ദിവസത്തെ കാലാവധിയുണ്ട്. 40 രൂപ വിലയുള്ള സിം കാർഡ് സൗജന്യമായി നൽകുന്നതാണ്. പ്ലാനിന്റെ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി ബിഎസ്എൻഎല്ലിന്റെ സ്വദേശി 4G എല്ലാ പുതിയ ഉപഭോക്താക്കളിലും എത്തിക്കുകയാണ് ലക്ഷ്യം. വിശദ വിവരങ്ങൾക്ക് സമീപത്തുള്ള BSNL കസ്റ്റമർ സർവീസ് സെന്ററുകൾ അല്ലെങ്കിൽ റീട്ടെയിൽ ഔട്ട്ലറ്റുകൾ സമീപിക്കാം. കസ്റ്റമർ കെയർ: 1503 / 1800-180-1503 വെബ്സൈറ്റ്: www.bsnl.co.in













