ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദി

Keralanewsmedia

ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദി

ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദി

 ശിവഗിരിയില്‍ ത്രിദിന പ്രഭാഷണ പരമ്പര

ദിവ്യശ്രീ ബോധാനന്ദ സ്വാമികളെ ഗുരുദേവന്‍ അനന്തരഗാമിയായി അഭിഷേകം ചെയ്തതിന്‍റെ ശതാബ്ദി പ്രമാണിച്ച് സെപ്റ്റംബര്‍ 25, 26, 27 തീയതികളിലായി ത്രിദിന പ്രഭാഷണ പരമ്പര ശിവഗിരിയില്‍ നടത്തുന്നതാണ.് ഗുരുദേവന്‍റെ സന്യസ്ത ഗൃഹസ്ഥ ശിഷ്യ പരമ്പരയെക്കുറിച്ചാണ് പ്രഭാഷണങ്ങള്‍ നടത്തുന്നത്. പ്രഭാഷണം നടത്തുവാന്‍ താല്പ്പര്യമുള്ളവര്‍ക്ക് ഈ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് പ്രഭാഷണങ്ങള്‍ നടത്താവുന്നതാണ്. രാവിലെ മുതല്‍ രാത്രി വരെ നീണ്ടുനില്‍ക്കുന്ന ഈ പ്രഭാഷണ പരമ്പര ആചാര്യസ്മൃതിയായിട്ടാണ് ശിവഗിരി മഠം വിഭാവനം ചെയ്യുന്നത.്

സെപ്റ്റംബര്‍ 25 ന് ബോധാനന്ദ സ്വാമിയുടെ 98-ാമത് മഹാസമാധിദിനവും ശ്രീനാരായണമാസാചരണ ധര്‍മ്മചര്യായജ്ഞത്തിന്‍റെ സമാപനദിനവുമാണ്. ഗുരുദേവന്‍ ബോധാനന്ദ സ്വാമികളെ അഭിഷേകം ചെയ്തത് സെപ്റ്റംബര്‍ 27നാണ.് അഭിഷേക ശതാബ്ദി മൂന്ന് ദിവസങ്ങളിലായി നൂറുശിഷ്യന്മാരെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്താ നാണ് ശിവഗിരിമഠം ഉദ്ദേശിക്കുന്നത.് ഏത് ഗുരുദേവ ശിഷ്യനെക്കുറിച്ചാണ് പ്രഭാഷണം നടത്തുവാനുദ്ദേശിക്കുന്നത് എന്ന വിവരം മുന്‍കൂട്ടി മഠത്തില്‍ അറിയിക്കേണ്ടതാണ്.

ഗുരുദേവന്‍ ബോധാനന്ദ സ്വാമികളെ അനന്തരഗാമിയായി അഭിഷേകം ചെയ്ത വേളയില്‍ സത്യവ്രതസ്വാമി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരെക്കൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിയിരുന്നതിനെ സ്മരിച്ച് കൊണ്ടാണ് അഭിഷേക ശതാബ്ദി പ്രഭാഷണ പരമ്പര നടത്തുന്നത്. ഏറ്റവും നല്ല പ്രഭാഷണത്തിന് മഠത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റും അവാര്‍ഡും നല്‍കുന്നതായിരിക്കുമെന്ന് മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി, പ്രഭാഷണം കമ്മിറ്റി കണ്‍വീനര്‍ അസംഗാനന്ദഗിരി സ്വാമി എന്നിവര്‍ അറിയിച്ചു. പ്രഭാഷണം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ശിവഗിരി മഠത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരത്തിന്: 7012721492, 9447431833, 9496504181. മേല്‍വിലാസം: കണ്‍വീനര്‍, ബോധാനന്ദസ്വാമി അഭിഷേക ശതാബ്ദി കമ്മിറ്റി, ശിവഗിരി മഠം, വര്‍ക്കല. Email :sivagirimutt@gmail.com.

10-09-2025