മഴയ്ക്ക് സാധ്യത

കേരളം

മഴയ്ക്ക് സാധ്യത

*വടക്കൻ ഒഡിഷക്കും അതിനോട് ചേർന്നുളള ഗംഗ തട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.*

മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യുനമർദ്ദ പാത്തി (off shore trough) സ്ഥിതിചെയ്യുന്നു.

 

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് (ജൂലൈ 3) ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും ജൂലൈ 03 മുതൽ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 3 മുതൽ 7 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.