യൂണിയൻ ഫണ്ട് ലഭിക്കാൻ എസ്എഫ്ഐ
Keralam
*യൂണിയൻ ഫണ്ട് ലഭിക്കാൻ എസ്എഫ്ഐ
തിരുവന്തപുരം:ജൂലൈ 30കേരള വിസി ഡോ: മോഹനൻ കുന്നുമ്മേ ൽ സസ്പെൻഡ് ചെയ്തുവെങ്കിലും സിൻഡിക്കേറ്റ് അംഗങ്ങൾ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തതായി അറിയിച്ച രജിസ്ട്രാർ അനിൽകുമാർ മുഖേന മാത്രമേ ഫയൽ അയക്കാൻ പാടുള്ളൂവെന്ന ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശം എസ്എഫ്ഐ നിയന്ത്രിക്കുന്ന യൂണിവേഴ്സിറ്റി യൂണിയന് ഫണ്ട് അനുവദിക്കുന്നതിനുവേണ്ടി അവഗണിച്ചു.
അനിൽകുമാറിനെ ഒഴിവാക്കി രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ:മിനി കാപ്പന് ഫണ്ട് അനുവദിക്കാനുള്ള ഫയൽ കൈമാറി. മിനികാപ്പന്റെ ശുപാർ ശയോടുള്ള ഫയലിൽ വൈസ് ചാൻസലർ 10 ലക്ഷം രൂപ ആദ്യ ഗഡുവായി യൂണിവേഴ്സിറ്റി യൂണിയന് അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു.ഇന്ന് തന്നെ തുക യൂണിയന് കൈമാറണമെന്ന്
വിസി ഫൈനാൻസ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് വിസി യൂണിവേഴ്സിറ്റിയിൽ എത്തും. വിസി യുടെ ഉത്തരവിന് വിരുദ്ധമായി, സസ്പെന്ഷന് ശേഷം അനിൽകുമാർ ഒപ്പുവച്ച ഫയലുകളിൽ
മേൽ നടപടികൾ കൈകൊണ്ട ബ്രാഞ്ച് ഉദ്യോഗസ്ഥന്മാരുടെ പേരുകൾ റിപ്പോർട്ട് ചെയ്യാൻ വിസി നിർദ്ദേശിച്ചിട്ടുണ്ട്.













