വള്ളം മറിഞ്ഞ് ഒരാളെ കാണാതെയായി
കേരളം
*വൈക്കത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി*
വൈക്കം: കാട്ടിക്കുന്നതിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി കണ്ണന് എന്ന സുമേഷിനെയാണ് കാണാതായത്. അപകടത്തിൽപ്പെട്ട അഞ്ച് പേരെ രക്ഷിച്ച ശേഷമാണ് സുമേഷിനെ കാണാതായത്. അഞ്ച് പേരെ രക്ഷിച്ച ശേഷം കുഴഞ്ഞുപോയ സുമേഷിന് കരയിലേക്ക് നീന്താനായില്ല. രക്ഷയ്ക്കായി പിടിച്ചുനിന്ന പലക ഒഴുകിപ്പോയതും തിരിച്ചടിയായി. അപകടത്തിൽപെട്ട 23 പേരിൽ 22 പേരെയും നാട്ടുകാർ രക്ഷിച്ച് കരയ്ക്ക് കയറ്റി. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്ന അരൂർ പാണാവള്ളി സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഈ സമയത്ത് പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. കരയിൽ നിന്ന് അധികം ദൂരമെത്തുന്നതിനു മുമ്പെ വള്ളം മറിഞ്ഞു.













