ശശി തരൂർ എം.പിക്കെതിരേ വൈകാരിക ഫെയ്സ്ബുക്ക് കുറിപ്പുമായി വി.പി. റിഷാൻ മുഹമ്മദ്

Keralam

ശശി തരൂർ എം.പിക്കെതിരേ വൈകാരിക ഫെയ്സ്ബുക്ക് കുറിപ്പുമായി വി.പി. റിഷാൻ മുഹമ്മദ്

കോട്ടയം: ദയവുചെയ്ത് ഈ പാർട്ടിയെ ഇനിയും പൊതുസമൂഹത്തിലും പാവപ്പെട്ട പാർട്ടി പ്രവർത്തകരുടെ ഇടനെഞ്ചിലും വേദനിപ്പിക്കാതെ, ഒന്ന് ഇറങ്ങിപ്പോയ്ക്കൂടെ ശശി തരൂർ എം.പിക്കെതിരെ കോൺഗ്രസ് പ്രവർത്തകൻ വി.പി. റിഷാൻ മുഹമ്മദ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയാകർഷിക്കുന്നു.ഒരു കാര്യം ശശിതരൂർ മനസിലാക്കുക, രാവന്തിയോളം ഈ പാർട്ടിക്ക് ഒരു അധികാര സ്ഥാനവും കിട്ടാതെ പ്രവർത്തിച്ച പ്രവർത്തകർ ഒരുപാടുണ്ട്. ഈ രാജ്യത്തെ ഉണ്ടാക്കിയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഒരായിരം ആളുകളുടെ രക്തസാക്ഷിത്വം കൊണ്ട് നിർമിച്ച ഈ രാജ്യത്തിന് കോൺഗ്രസ് പാർട്ടി നൽകിയ പങ്ക് വളരെ വലുതാണ് .ഇതിനെ പിന്നിൽ നിന്ന് കുത്തുന്ന യൂദാസിൻ്റെ പണി എടുക്കാതെ, താങ്കൾക്ക് മറ്റെന്തെങ്കിലും അധികാര കൊതിയുണ്ടെങ്കിൽ, മറ്റു രാഷ്ട്രീയ പാർട്ടികളിലേക്ക് എത്രയും പെട്ടെന്ന്-കോൺഗ്രസ് പാർട്ടി നൽകിയ എംപി സ്ഥാനം രാജിവച്ച്, മറ്റു പാർട്ടിയിലേക്ക്ചേർക്കാൻ ശ്രമിക്കുക. ഈ പാർട്ടിയെ സ്നേഹിക്കുകയും തലോടുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ഈ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഈ ലോകം അവസാനിക്കുന്നത് വരെ അതുണ്ടാകും.

അധികാരക്കൊതി മൂത്ത താങ്കൾ എന്ന് മോഡിക്ക് സ്‌തുതി പാടുന്നുവോ അന്ന് പാവം പാർട്ടിക്കാർക്ക് ഇതറിയാം, താങ്കൾ ഇതിനെ വെട്ടി നുറുക്കി പീസ് ആക്കി പോകാൻ നിൽക്കുകയാണ് എന്നുള്ളത്. അതിനുമുമ്പ് ഇത് പറഞ്ഞില്ലെങ്കിൽ ഒരു മനസമാധാനം ഉണ്ടാവില്ലെന്നും വൈകാരികമായ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.