ശ്രീ ജ്ഞാനോദയം സംഘം ഗ്രന്ഥശാല

കേരളം

ശ്രീ ജ്ഞാനോദയം സംഘം  ഗ്രന്ഥശാല

*ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല*

*വായനാപക്ഷാചരണ സമാപനവും പുസ്തക പ്രകാശനവും*

 വർക്കല : പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ നടന്ന വായനാപക്ഷാചരണ സമാപനം വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എ ഷിഖാൻ പകൽക്കുറി ഉത്ഘാടനം ചെയ്തു. സാഹിത്യകാരൻ ജയചന്ദ്രൻ പനയറ മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി അംഗം പ്രസീത പ്രസന്നൻ്റെ ആദ്യകവിതാസമാഹാരമായ തുടക്കം എന്ന പുസ്തകം പ്രകാശനം ചെയ്തു.. ഗ്രന്ഥശാല പ്രസിഡൻ്റ് എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്, വി.ശിവപ്രസാദ്, എം.കെ. സുരേന്ദ്രൻ, മജീഷ്യൻ വർക്കല മോഹൻദാസ് കവയത്രി ഷീനാരാജീവ്, മോഹനൻ നായർ, കെ.കെ. സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെ വേദിയിൽ ആദരിച്ചു. കുടുബശ്രീ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർക്ക് ഹരിതപുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. UAE ദേശീയ ദിനാഘോഷ സമ്മേളനത്തിൽ വെച്ച് ലഭിച്ച ഒറ്റൂർ പ്രവാസി കൂട്ടായ്മയുടെ ഉപഹാരം ചടങ്ങിൽ ഗൾഫ് പ്രതിനിധി അരുൺ എം ഗ്രന്ഥശാലക്ക് കൈമാറി മലയാളം കൾച്ചറൽ ഫോറത്തിൻ്റെ സാഹിത്യ അവാർഡ് നേടിയ സാഹിത്യകാരനായ ജയചന്ദ്രൻ പനയറയെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ വരണാധികാരിയായ ശിവഗിരി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഒ.വി. കവിത തെരെഞ്ഞടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി പുതിയ പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.