സംസ്ഥാനത്തെ കർഷകരിൽ നിന്നു കേന്ദ്രസർക്കാർ നേരിട്ട് നെല്ല് സംഭരിക്കുന്നതിനെ എതിർത്ത് കേരളം. നെല്ലിന് ഉയർന്ന വില നൽകാതിരിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കമെന്നു കർഷകർ. കേന്ദ്രം നെല്ലിന് താങ്ങുവില കൂട്ടിയപ്പോഴൊക്കെ സംസ്ഥാന വിഹിതം വെട്ടിക്കുറച്ചു

കോട്ടയം: സംസ്ഥാനത്തെ കർഷകരിൽനിന്ന് നേരിട്ട് നെല്ല് സംഭരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് കേരളം.കേന്ദ്ര-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിനു കീഴിലെ നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനാണ് പാലക്കാട്, തൃശ്ശൂർ, പൊന്നാനി എന്നിവിടങ്ങളിൽനിന്ന് നെല്ല് സംഭരിക്കാൻ സാധ്യത തേടിയത്.

എന്നാൽ, ഈ വിവരം സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്നു കൃഷിവകുപ്പ് ആരോപിക്കുന്നു.

താങ്ങുവിലയിനത്തിൽ കേരളത്തിന് ലഭിക്കേണ്ട 1,108 കോടി രൂപ തടഞ്ഞുവെച്ചശേഷം നെല്ല് സംഭരണത്തിനിറങ്ങുന്ന നടപടിയാണ് സംസ്ഥാനം ചോദ്യംചെയ്യുന്നത്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഫെഡറൽ സഹകരണത്തെ ലംഘിച്ചുകൊണ്ടുള്ള നീക്കമായാണ് സംസ്ഥാനം ഇതിനെ വിലയിരുത്തുന്നത്.

വർഷങ്ങളായി സംസ്ഥാനത്ത് സപ്ലൈകോയുടെ നേതൃത്വത്തിൽ നെല്ലുസംഭരണം നടത്തിവരികയാണ്. കർഷകതാത്പര്യം മുൻനിർത്തി, നെല്ലിന്റെ ഗുണമേന്മ കണക്കിലെടുക്കാതെയാണ് സംഭരണം.

എന്നാൽ വിപണനസാധ്യതയുള്ള നെല്ലുമാത്രം കച്ചവടതാത്പര്യത്തോടെ കേന്ദ്ര ഏജൻസി സംഭരിക്കാൻ തയ്യാറെടുപ്പ് നടത്തുന്നെന്നാണ് സംസ്ഥാനത്തിന്റെ ആക്ഷേപം.കർഷകതാത്പര്യങ്ങൾക്കു വിരുദ്ധമായ നടപടികളാണ് കേന്ദ്രത്തിൽനിന്നുണ്ടാകുന്നതെന്ന് സംസ്ഥാനം കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ സംഭരണവർഷംവരെ നെല്ലിന് 23 രൂപയാണ് കേന്ദ്രം നിശ്ചയിച്ച താങ്ങുവില. ഇത് അപര്യാപ്തമാണെന്നും ഉത്പാദനച്ചെലവിന്റെ ഒന്നരമടങ്ങെങ്കിലും താങ്ങുവിലയായി നൽകണമെന്നുമാണ് കേരളത്തിന്റെ നിലപാട്.

എന്നാൽ, സംസ്ഥാനത്തിന്റെ ആരോപണങ്ങളെ കർഷകരും ബി.ജെ.പിയും തള്ളുകയാണ്. നെല്ല് സംഭരണത്തുക കൂട്ടിനൽകാതെ സംസ്ഥാന സർക്കാരാണ് കർഷകരെ ബുദ്ധിമുട്ടിക്കുന്നത്.കേന്ദ്രസർക്കാർ സംഭരണവില വർധിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിൻ്റെ വിഹിതം വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്.

സംഭരണമാരംഭിച്ച 2015-16 കാലഘട്ടത്തിൽ ഒരു കിലോ നെല്ലിന് സംസ്ഥാന സർക്കാർ നൽകിയിരുന്ന വിഹിതം 7.40 രൂപയായിരുന്നു. പത്തുവർഷം കഴിഞ്ഞപ്പോൾ അത് 5.20 രൂപയായി കുറഞ്ഞു.

2015-16 കാലത്ത് നെല്ല് സംഭരണവില ആകെ 21.50 രൂപയായിരുന്നു. ഇതിൽ കേന്ദ്രവിഹിതം 14.10 രൂപയും സംസ്ഥാനവിഹിതം 7.40 രൂപയും.

2016-2017-ൽ ഇത് 22.50 രൂപയായി. അന്ന് കേന്ദ്രവിഹിതം 14.70 രൂപയായി വർധിപ്പിച്ചപ്പോൾസംസ്ഥാന വിഹിതവും 7.80 ആയി വർധിപ്പിച്ചു. എന്നാൽ പിന്നീട് ഇത് ക്രമമായി കുറയ്ക്കുകയായിരുന്നു.

കേന്ദ്ര വിഹിതം 14.10 രൂപയിൽനിന്ന് പത്തു വർഷംകൊണ്ട് 23 രൂപയായി വർധിച്ചപ്പോഴാണ് സംസ്ഥാന വിഹിതം 5.20 ആയി കുറഞ്ഞത്. എന്നിട്ടും സംസ്ഥാനം കേന്ദ്രത്തെ കുറ്റം പറയുകയാണെന്നും കർഷകർ ആരോപിക്കുന്നു.