*സീതാറാം മിൽ തൊഴിലാളികളുടെ കരാർ പുതുക്കി*
Keralanewsmedia
*സീതാറാം മിൽ തൊഴിലാളികളുടെ കരാർ പുതുക്കി*
തൃശൂർ സീതാറാം മില്ലിലെ തൊഴിലാളികളുടെ സേവന-വേതന കരാർ പുതുക്കി. 14 വർഷത്തിനു ശേഷമാണ് കരാർ പുതുക്കിയത്. പുതുക്കിയ കരാർ പ്രകാരം ഓരോ തൊഴിലാളിക്കും 5000 രൂപ വേതന വർധന ലഭിക്കും.
സംസ്ഥാന വ്യവസായ വകുപ്പിൻ്റെ കീഴിലുള്ള സ്ഥാപനമായ സീതാറാം ടെക്സ്റ്റൈൽ മില്ലിൽ നിലവിൽ 125 തൊഴിലാളികളുണ്ട്. പുതുക്കിയ ശമ്പളം
ആഗസ്റ്റ് മാസം മുതൽ ലഭിക്കും.
സീതാറാം ടെക്സ്റ്റൈൽ മിൽ മാനേജിംഗ് ഡയറക്ടർ ഡോ. കെ.എസ് കൃപകുമാർ, യൂണിറ്റ് ഇൻചാർജ് എസ് വിജയകുമാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ കരാറിൽ ഒപ്പുവച്ചു.













