ഇ- മാലിന്യങ്ങൾക്ക് ഇനി പൊന്നുവില.

ഇ- മാലിന്യങ്ങൾക്ക് ഇനി പൊന്നുവില.

*ഇ-മാലിന്യങ്ങൾക്കു ഇനി പൊന്നും വില : ഹരിതകർമസേന ഏറ്റെടുക്കും*

ആറ്റിങ്ങൽ:

ആപത്കരമല്ലാത്ത

ഇ-മാലിന്യങ്ങൾക്കു ഇനി പൊന്നും വില നൽകി

ഹരിതകർമസേന ഏറ്റെടുക്കും. 

 44 ഇനങ്ങളാണ് ശേഖരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വീടുകളിലും, സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കെട്ടികിടക്കുന്ന ആപത്കരമല്ലാത്ത ഇലക്ട്രോണിക് മാലിന്യങ്ങൾ ഇനി പണം വാങ്ങി ഹരിതകർമസേനയ്ക്ക് കൈമാറാം. അജൈവ മാലിന്യ ശേഖരണത്തോടൊപ്പം ഇ-മാലിന്യങ്ങളും ഹരിതകർമസേന വഴി ശേഖരിക്കാൻ ആറ്റിങ്ങൽ നഗരസഭ തീരുമാനിച്ചു.

 21 മുതൽ ഓഗസ്റ്റ് 15 വരെ 19-ാം വാർഡിൽ പർവ്വതിപുരത്തു കൃഷി ഭവനോട് അനുബന്ധമായി സ്ഥിതി ചെയ്യുന്ന നഗരസഭ ഹരിത കർമസേന ഓഫീസിലാണ് ഇ-മാലിന ശേഖരണം സംഘടിപ്പിക്കുന്നത് ജനങ്ങളിൽ നിന്ന് ഹരിതകർമസേന ശേഖരിക്കുന്ന ഇ മാലിന്യങ്ങൾ ക്ലീൻ കേരളയ്ക്ക് കൈമാറും.

മാലിന്യത്തിൻ്റെ തൂക്കം നോക്കി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വില പ്രകാരമായ മാലിന്യങ്ങൾ ഹരിതകർമസേന ഏറ്റെടുക്കുന്നത്. ആപത്‌കരമല്ലാത്ത 44 ഇനങ്ങളായ ടി വി, ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ തുടങ്ങിയവ ഇതിൽ ഉൾപെടും ഓരോ വിഭാഗത്തിനും കിലോഗ്രാം നിരക്കിലാണ് വില നൽകുന്നത്. പിക്‌ചർ ട്യൂബുകൾ പൊട്ടിയ പഴയ ടി വി കൾ, പൊട്ടിയ ട്യൂബുക ഇതലായ ആപത്‌കരമായവയ്ക്ക് ചില ലഭിക്കുന്നതല്ല. പുനഃസംക്രമണത്തി യോഗ്യമായതിനു മാത്രമാണ് വില ലഭിക്കുന്നത് .