വാൽപ്പാറയിൽ പുലി കടിച്ചുകൊണ്ടുപോയ പെൺകുട്ടിക്കായി തിരച്ചിൽ തുടർന്ന് അധികൃതർ
വാൽപ്പാറയിൽ പുലി കടിച്ചുകൊണ്ടുപോയ പെൺകുട്ടിക്കായി തിരച്ചിൽ തുടർന്ന് അധികൃതർ
തമിഴ്നാട്: വാൽപ്പാറയിൽ പുലികടിച്ചു കൊണ്ടുപോയ പെൺകുട്ടിക്കായി തിരച്ചിൽ തുടർന്ന് അധികൃതർ. ഇന്നലെ രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്.
തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പോലീസിൽ നൽകിയ മൊഴി. രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
വലിയ രീതിയിൽ ഇന്നലെ രാത്രിയും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല.വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയെന്ന് അമ്മ. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി ഇപ്പോഴും തിരച്ചിൽ നടത്തുന്നു.













