നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ തിങ്കളാഴ്ച. വോട്ടെണ്ണുക ചുങ്കത്തറ മാർത്തോമാ എച്ച്എസ്എസിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ തിങ്കളാഴ്ച. വോട്ടെണ്ണുക ചുങ്കത്തറ മാർത്തോമാ എച്ച്എസ്എസിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ തിങ്കളാഴ്ച. വോട്ടെണ്ണുക ചുങ്കത്തറ മാർത്തോമാ എച്ച്എസ്എസിൽ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തിങ്കളാഴ്ച. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുക.263 പോളിങ് സ്റ്റേഷനുകളിലെയുംവോട്ടിങ് യന്ത്രങ്ങൾ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.

വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടാബിളുകളും. പോസ്റ്റൽ ബാലറ്റ്, സർവീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടാബിളുകളും സജ്ജീകരിച്ചിട്ടുണ്ട്.

വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടറുടെ നേതൃത്വത്തിൽ 29 വീതം കൗണ്ടിങ് സൂപ്രവൈസർമാർ, കൗണ്ടിങ് അസിസ്റ്റൻ്റുമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിങ് സ്റ്റാഫ് എന്നിവരെയും ഏഴ് എ.ആർ.ഒമാരുംആകെ 123 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള ത്. വോട്ടെടുപ്പിന് ശേഷം ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ച വോട്ടിംഗ് സാമഗ്രികൾ.