വിദ്യാ -ദിശാ വർക്കല മണ്ഡലം. മികവുത്സവം 2025.

വിദ്യാ -ദിശാ വർക്കല മണ്ഡലം. മികവുത്സവം 2025.

വിദ്യാ-ദിശാ വർക്കല മണ്ഡലം - മികവുത്സവം 2025

വർക്കല മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.അഡ്വ. വി.ജോയി എംഎൽഎ കഴിഞ്ഞ 9 വർഷമായി മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് വിദ്യാ- ദിശ വർക്കല മണ്ഡലം. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ വർഷങ്ങളിലും മികവുത്സവം എന്ന പേരിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികളെ അനുമോദിക്കാറുണ്ട്. അതിൻറെ ഭാഗമായാണ് ഈ വർഷവും മികവുത്സവം 2025 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. വർക്കല ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി

ബഹു.പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

അഡ്വ.വി.ജോയി എംഎൽഎ അധ്യക്ഷത വഹിച്ചു.സിജോവ് സത്യൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ മുനിസിപ്പാലിറ്റി ചെയർമാൻ കെ എം ലാജി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രിയദർശിനി, ബേബി സുധ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മാരായ ബിജു കുമാർ ,സൂര്യ,കൗൺസിലർമാരായ നിതിൻ നായർ, അജയകുമാർ,കേരള ബാങ്ക് ഡയറക്ടർ അഡ്വ.എസ്. ഷാജഹാൻ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം കെ യൂസഫ്,ബിഎസ് ജോസ്,സുനിൽ എൽ.എസ് തുടങ്ങിയവർ പങ്കെടുത്തു.