വർഷങ്ങളുടെ ദുരിതം അവസാനിക്കുന്നു : ആനന്ദേശ്വരം-മുക്കിക്കട റോഡിന്റെ ടാറിംഗ് രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

Keralanewsmedia

തിരുവനന്തപുരം : കുടിവെള്ളപൈപ്പ് ലൈനുകൾ നിരന്തരം പൊട്ടി വർഷങ്ങളായി യാത്രാദുരിതം അനുഭവപ്പെടുന്ന ആനന്ദേശ്വരം-ഇടത്തറ-മുക്കിക്കട റോഡിന്റെ ശോചനീയാവസ്ഥ രണ്ടു മാസത്തിനകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

ടാറിംഗും ഓടനിർമ്മാണവും രണ്ടുമാസത്തിനകം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് നഗരസഭാ സെക്രട്ടറിയുടെ പ്രതിനിധി കമ്മീഷന് നേരിട്ട് നൽകിയ ഉറപ്പ് കൃത്യമായി പാലിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചശേഷം സ്വീകരിച്ച നടപടികളെകുറിച്ചുള്ള റിപ്പോർട്ട് നഗരസഭാ സെക്രട്ടറി സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

ജല അതോറിറ്റിയും സിറ്റി ഗ്യാസ് ഏജൻസിയും പൈപ്പ് ലൈൻ ജോലികൾ പൂർത്തിയാക്കിയതായി നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. റോഡിന്റെ അറ്റകുറ്റപണികളും ടാറിംഗും നഗരസഭ ഏറ്റെടുത്ത് രണ്ടു മാസത്തിനകം പൂർത്തിയാക്കും. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓട നിർമ്മിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. ടാറിംഗിനൊപ്പം ഓട നിർമ്മാണവുംപൂർത്തിയാക്കാമെന്ന് നഗരസഭ കമ്മീഷനെ അറിയിച്ചു.

ഉളിയാഴ്ത്തുറ ആനന്ദേശ്വരം റസിഡൻസ് അസോസിയേഷന് വേണ്ടി പ്രസിഡന്റ് സി. എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

പി എം. ബിനുകുമാർ

പി.ആർ. ഒ.

9447694053

29/08/2025