സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിന കലോത്സവം നിറപ്പൊലിമ-2025, ഒക്ടോബർ എട്ടിന് തുടക്കം

Keralanewsmedia

സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിന കലോത്സവം നിറപ്പൊലിമ-2025, ഒക്ടോബർ എട്ടിന് തുടക്കം

സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിന കലോത്സവം നിറപ്പൊലിമ-2025, ഒക്ടോബർ എട്ടിന് തുടക്കം

      ഇത്തവണത്തെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ലയിലെ നഴ്സറി/അങ്കണവാടി മുതൽ എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലാ സാഹിത്യ മത്സരങ്ങൾ നിറപ്പൊലിമ-2025 ഒക്ടോബർ 8 മുതൽ 20 വരെ തിരുവനന്തപുരം തൈക്കാടുള്ള വിവിധ വേദികളിൽ വച്ച് നടക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി. എൽ. അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. 

തിരുവനന്തപുരത്ത് 8,9,10,11,12,17,20 തീയതികളിലാണ് മത്സരങ്ങൾ. കവിത ചൊല്ലൽ, ചിത്രരചന, വിജ്ഞാനലേഖനം, ക്വിസ്, വായന, വയലിൻ, കീ ബോർഡ്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘനൃത്തം, നാടോടി നൃത്തം (സിംഗിൾ) മൃദംഗം, മോഹിനിയാട്ടം, ഭരതനാട്യം, പ്രസംഗമത്സരം, മിമിക്രി, ഫിഗർഷോ, കണ്ടെഴുത്ത്, കേട്ടെഴുത്ത്, സമകാലിക നൃത്തം, കടലാസ്-ഓല-കളിപ്പാട്ട നിർമ്മാണം, ഏക കഥാപാത്രാവിഷ്ക്കാരം, കേരള നടനം, ചെണ്ടവാദ്യം, മാധ്യമ റിപ്പോർട്ടിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. 17-ന് നടക്കുന്ന എൽ.പി., യു.പി. പ്രസംഗമത്സരത്തിൽ നിന്നായിരിക്കും ഇത്തവണത്തെ ശിശുദിന നേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഒക്ടോബർ 20-ന് നഴ്സറി-അങ്കണവാടി കലോത്സവം നടക്കും.  

കലോത്സവ നിബന്ധനകളും ലഘുലേഖയും സമിതി ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. പ്രധാന അദ്ധ്യാപകൻറെ സാക്ഷിപ്പെടുത്തലോടെ നേരിട്ടോ തപാൽ/ഇ-മെയിൽ/ഗൂഗിൾ ഫോം മുഖേന ഒക്ടോബർ 6-നു മുമ്പായി അപേക്ഷിക്കാം. 

ഇ-മെയിൽ childrensday025@gmail.com  

തത്സമയ രജിസ്ട്രേഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9847464613, 9447501393, 9495161679 എന്നീ നമ്പരിൽ ബന്ധപ്പെടുക.

 (ഒപ്പ്)

പി.എ. ടു ജനറൽ സെക്രട്ടറി