പ്രയുക്തി' തൊഴിൽ മേള: 245 പേർക്ക് ജോലി ലഭിച്ചു*
Keralanewsmedia
*'പ്രയുക്തി' തൊഴിൽ മേള: 245 പേർക്ക് ജോലി ലഭിച്ചു*
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവ. കോളേജിൽ സംഘടിപ്പിച്ച "പ്രയുക്തി" തൊഴിൽ മേളയിൽ 245 പേർക്ക് ജോലി ലഭിച്ചു. 26 ഉദ്യോഗദായകരും 583 ഉദ്യോഗാർത്ഥികളും പങ്കെടുത്ത മേളയിൽ 443 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ആറ്റിങ്ങൽ ഗവ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ആരിഫ് എം മേള ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആനി ഐസക് അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ഓഫീസർ താരാ വി ജി, കോളേജ് പ്ലെയ്സ്മെന്റ് ഓഫീസർ ഡോ. സൗമ്യ എസ്, ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൈ.പി ഷമീർ സി കെ, ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ നഹാസ് അഹമ്മദ് എ തുടങ്ങിയവർ പങ്കെടുത്തു.













