ജില്ലാതല ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു

Keralanewsmedia

ജില്ലാതല ഗാന്ധി ക്വിസ്  മത്സരം   സംഘടിപ്പിച്ചു

ജില്ലാതല ഗാന്ധി ക്വിസ് സംഘടിപ്പിച്ചു

കൽപ്പറ്റ : വയനാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 8 മുതൽ 12 ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാ തല  ക്വിസ് മത്സരത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂരിലെ അസീം ഇഷാൻ, അൻസാഫ് അമൻ എന്നിവർ ഒന്നാം സ്ഥാനം നേടി. ബത്തേരി അസംപ്ഷൻ സ്കൂളിലെ അഞ്ജന ഷിനോജ്, ഹിദ ഫസൽ രണ്ടാം സ്ഥാനവും ജിഎച്ച്എസ് വാരമ്പറ്റയിലെ അന്ന അലൈനാ മൂന്നാം സ്ഥാനവും നേടി.ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ചടങ്ങിൽ ജില്ലാ ഓഫീസർ വിനോദ് കെ അധ്യക്ഷത വഹിച്ചു.

അനിത എം, ഷൈജു അബ്രഹാം, ജിബിൻ വിപി, ശാലു, പുഷ്പ തുടങ്ങിയവർ സംസാരിച്ചു. ആദ്യ രണ്ടു സ്ഥാനക്കാർ ഈ മാസം നടക്കുന്ന സംസ്ഥാന തല മത്സരത്ത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി