ഓടയിൽ മേൽമൂടി ഇല്ലാത്തത് വാഹനങ്ങൾക്ക് അപകട കെണിയാകുന്നു

റിപ്പോർട്ട്‌ :ബിജു കൊപ്പം

ഓടയിൽ മേൽമൂടി ഇല്ലാത്തത് വാഹനങ്ങൾക്ക് അപകട കെണിയാകുന്നു

 ഓടയിൽ മേൽമൂടി ഇല്ലാത്തത് വാഹനങ്ങൾക്ക് അപകട കെണിയാകുന്നു

വെഞ്ഞാറമൂട് : മേൽപ്പാലനിർമാണവുമായി ബന്ധപ്പെട്ടു വാഹനങ്ങൾ തിരിച്ചുവിടുന്ന അമ്പലമുക്ക്-പിരപ്പൻകോട് ഔട്ടർറിങ് റോഡിലൂടെയുള്ള യാത്ര ഇരുചക്രവാഹനയാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. നാഗരുകുഴി, പാലാംകോണം, പുത്തലം എന്നീ ഭാഗങ്ങളിലെ വളവിലാണ് പ്രധാനമായുംഓടയിൽ മേൽമൂടി ഇല്ലാത്തത്.

കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും അപകടങ്ങളിൽപ്പെടുന്നതു പതിവാണ്.

എംസി റോഡിൽ അമ്പലമുക്കിൽനിന്ന്‌ നെല്ലനാട്, നാഗരുകുഴി പാലാംകോണം വഴി പിരപ്പൻകോട് എത്തുന്നതാണ് ഔട്ടർ റിങ് റോഡ്.

റോഡിന്റ പലഭാഗവും മതിയായ വീതിയില്ല. നവീകരണം പൂർത്തിയാക്കി 2 വർഷം കഴിഞ്ഞിട്ടും റോഡിന്റെ വശങ്ങളിൽ ഓടയിൽ സ്ളാബിടുന്ന ജോലികൾ നടന്നിട്ടില്ല. അടിയന്തരമായി സ്ലാബ് ഇടുന്ന നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.