കല്ലുവാതുക്കല്‍ സ്മാര്‍ട്ട് വില്ലേജ്ഓഫീസ് ഉദ്ഘാടനം 15ന്*

Keralanewsmedia

കല്ലുവാതുക്കല്‍ സ്മാര്‍ട്ട് വില്ലേജ്ഓഫീസ് ഉദ്ഘാടനം 15ന്*

PRESS RELEASE 14/10/2025 PART 1

*കല്ലുവാതുക്കല്‍ സ്മാര്‍ട്ട് വില്ലേജ്ഓഫീസ് ഉദ്ഘാടനം 15ന്*

കല്ലുവാതുക്കല്‍ സ്മാര്‍ട്ട് വില്ലേജ്ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കല്ലുവാതുക്കല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജി.എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനാകും. എന്‍. കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ശാന്തിനി, വൈസ് പ്രസിഡന്റ് പി പ്രതീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എ ആശാ ദേവി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജില്ല കലക്ടര്‍ എന്‍. ദേവിദാസ്, എ ഡി എം ജി. നിര്‍മല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 2989/2025)

*ചാത്തന്നൂര്‍ മിനി സിവില്‍സ്റ്റേഷന്‍ രണ്ടാംനിലയുടെ പ്രവര്‍ത്തന ഉദ്ഘാടനം 15ന്*

ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംനിലയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 15 വൈകിട്ട് നാല് മണിക്ക് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജി. എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ചന്ദ്രകുമാര്‍, വൈസ് പ്രസിഡന്റ് മഹേശ്വരി, ബ്ലോക്ക് പഞ്ചായത്തംഗം സിനി അജയന്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ആര്‍ സന്തോഷ്, ജില്ല കലക്ടര്‍ എന്‍. ദേവിദാസ്, എ ഡി എം ജി. നിര്‍മല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 2990/2025)

*അറയ്ക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 15ന്*

അറയ്ക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15 ന് വൈകിട്ട് അഞ്ചിന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. അറക്കല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.എസ് സുപാല്‍ എംഎല്‍എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യ അതിഥിയാകും. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാല്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ജോസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ഷാജി, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കീര്‍ത്തി പ്രശാന്ത്, ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്. അജയകുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.അജിതകുമാരി, എ.എം. റാഫി, ഷൈനി സജീവ്, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ.ഡി.എം.ജി.നിര്‍മ്മല്‍ കുമാര്‍, പുനലൂര്‍ ആര്‍ഡിഒ ജി. സുരേഷ്ബാബു, പുനലൂര്‍ ഭൂരേഖ തഹസില്‍ദാര്‍ ഷാജി ബേബി, പുനലൂര്‍ തഹസില്‍ദാര്‍ അജിത് ജോയി തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 2991/2025)

*ഏരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 15ന്*

ഏരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15 ന് വൈകിട്ട് ആറിന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. ഏരൂര്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.എസ് സുപാല്‍ എംഎല്‍എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാവും. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അജിത്ത്, ഏരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി.വി, ജില്ലാ പഞ്ചായത്ത് അംഗം അംബിക കുമാരി, മുന്‍ മന്ത്രി അഡ്വ.കെ.രാജു, സ്ഥിരംസമിതി അധ്യക്ഷരായ ഡോണ്‍.വി.രാജ്, ദിവ്യ ജയചന്ദ്രന്‍, ഷൈന്‍ ബാബു, ബ്ലോക്ക്പഞ്ചായത്ത് അംഗം ശോഭാ.എസ്, ഏരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി.എസ്.സുമന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ.ഡി.എം. ജി.നിര്‍മ്മല്‍കുമാര്‍, പുനലൂര്‍ ഭൂരേഖ തഹസില്‍ദാര്‍ ഷാജി ബേബി, പുനലൂര്‍ തഹസില്‍ദാര്‍ അജിത് ജോയി തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 2992/2025)

*ആര്യങ്കാവ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണോദ്ഘാടനം 15ന്*

ആര്യങ്കാവ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 15ന് വൈകിട്ട് ഏഴിന് പാലക്കല്‍ ഓഡിറ്റോറിയത്തില്‍ റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, വൈസ് പ്രസിഡന്റ് ആര്‍ രമണി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ അനില്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലേഖ ഗോപാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ.ഡി.എം.ജി.നിര്‍മ്മല്‍ കുമാര്‍, പുനലൂര്‍ തഹസില്‍ദാര്‍ അജിത് ജോയ്, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ നമ്പര്‍ 2993/2025)

*എക്‌സ്.ഏണസ്റ്റ് വീണ്ടും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്*

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി വീണ്ടും എക്‌സ്.ഏണസ്റ്റ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് വിജയം. വൈസ് പ്രസിഡന്റായി ദേശീയ ഹാന്റ് ബോള്‍ താരമായ കെ. രാധാകൃഷ്ണന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധിയായി എല്‍. അനില്‍ എന്നിവരും ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്. സജിത്തായിരുന്നു റിട്ടേണിംഗ് ഓഫീസര്‍.

തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ കായികരംഗത്ത് വരാനിരിക്കുന്ന വികസനവും വിവിധഇനങ്ങളിലുള്ള മത്സരങ്ങള്‍ സംബന്ധിച്ചും വിശദീകരിച്ചു. പുനലൂര്‍ മുനിസിപല്‍ ചെയര്‍പേഴ്‌സണ്‍ കെ. പുഷ്പലത, ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനില്‍, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധി ജയകൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി. ശ്രീകുമാരി, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ അവിനാഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 2994/2025)

*റേഷന്‍ കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു*

പത്തനാപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡ് കമ്പിക്കലില്‍ 1209099 നമ്പര്‍ റേഷന്‍ കടയ്ക്ക് പട്ടികജാതി വിഭാഗത്തില്‍നിന്ന് ലൈസന്‍സിയെ സ്ഥിരമായിനിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. നവംബര്‍ 12 വൈകിട്ട് മൂന്നിന് മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭിക്കും. ഫോണ്‍: 0474 2794818.

(പി.ആര്‍.കെ നമ്പര്‍ 2995/2025)

*നവോദയ വിദ്യാലയ പ്രവേശനം*

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറ്, ഒമ്പത്, 11 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് https://cbseitms.nic.in/2025/nvsxi_11/ മുഖേന അപേക്ഷിക്കാം. 2026 ഫെബ്രുവരി ഏഴിനാണ് ടെസ്റ്റ്.

(പി.ആര്‍.കെ നമ്പര്‍ 2996/2025)

*സൗജന്യ വെബ് ഡിസൈനിംഗ് ക്ലാസുകള്‍*

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 15 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി 80 മണിക്കൂര്‍ സൗജന്യ വെബ് ഡിസൈനിംഗ് ക്ലാസുകള്‍ ഒക്‌ടോബര്‍ 21ന് രാവിലെ 10 മുതല്‍ ആരംഭിക്കും. ഫോണ്‍: 0474 2919612, 9633450297.  

(പി.ആര്‍.കെ നമ്പര്‍ 2997/2025)

*കോഴ്‌സ് പ്രവേശനം*

കുളക്കട അസാപ്പ് സ്‌കില്‍ പാര്‍ക്കില്‍ ജി.എസ്.ടി യൂസിംഗ് ടാലി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9495999672, 9496232583.

(പി.ആര്‍.കെ നമ്പര്‍ 2998/2025)

*ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സ്*

തിരുവല്ല അസാപ് കേരളയും മെഡിക്കല്‍ മിഷന്‍ ആശുപത്രിയുംചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ്ടു. പ്രായപരിധി 18-40 വയസ്. പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 36നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് കോഴ്‌സ് ഫീസിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 16. ഫോണ്‍: 9495999688, 9496085912.  

(പി.ആര്‍.കെ നമ്പര്‍ 2999/2025)

*വോക്ക് ഇന്‍ ഇന്റര്‍വ്യൂ*

  കൊല്ലം മെഡിക്കല്‍ കോളജില്‍ ഇ.എന്‍.ടി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്ട്രേഷന്‍. പ്രായപരിധി 40 വയസ്. മാസവേതനം: 73,500 രൂപ. ജനനതീയതി, യോഗ്യത (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും, പി.ജി എന്നിവയുടെ മാര്‍ക്ക് ലിസ്റ്റും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും), പ്രവൃത്തിപരിചയം, മേല്‍വിലാസം തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഒക്‌ടോബര്‍ 17 രാവിലെ 11 മുതല്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 0474 2572572, 2572579, 2572574.

 (പി.ആര്‍.കെ നമ്പര്‍ 3000/2025)

*ടെന്‍ഡര്‍*

  കോര്‍പ്പറേഷന്‍ പരിധിയിലെ വടക്കേവിള, പുത്തന്‍നട, കൊല്ലൂര്‍വിള, തുമ്പറ, അമൃത്കുളം ഈസ്റ്റ്, മുളങ്കാടകം എന്നിവിടങ്ങളിലെ എല്‍.പി സ്‌കൂളുകള്‍ക്ക് വാട്ടര്‍ പ്യുരിഫയര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ഡിസംബര്‍ 18 വരെ ലഭ്യമാണ്. ഫോണ്‍ - 0474-279295.

(പി.ആര്‍.കെ നമ്പര്‍ 3001/2025)