തെരുവു നായകൾക്ക് കെന്നൽ സൗകര്യം വേണം: കരമന ജയൻ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

തെരുവു നായകൾക്ക് കെന്നൽ സൗകര്യം വേണം: കരമന ജയൻ

പ്രസീദ്ധീകരണത്തിന്: റിപ്പോർട്ട്: സുമേഷ് കൃഷ്ണൻ

തെരുവു നായകൾക്ക് കെന്നൽ സൗകര്യം വേണം: കരമന ജയൻ

തിരുവനന്തപുരം :തെരുവു നായകളുടെ ആക്രമണം നഗരത്തിൽ വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നുവെ ന്നും തെരുവു നായകൾക്കായി നഗരസഭ കെന്നൽ സംവിധാനം കൊണ്ടു വന്ന് ഇതിന് ഒരു പരിഹാരം കാണണമെന്നും ബി ജെ പി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ ആവശ്യപ്പെട്ടു.

നഗരവാസികളെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ മിണ്ടാ പ്രാണികളെയും സംരക്ഷിക്കേണ്ടതുണ്ട്. പേട്ടയിലെ

മൃഗാശുപത്രിയിൽ എത്തിക്കുന്ന നായകളെ ശാസ്ത്രക്രിയക്കു ശേഷം അവിടെത്തന്നെ തുറന്നുവിടുന്നത് കാരണം പേട്ട പാൽക്കുളങ്ങര, കൈതമുക്ക്, കിഴക്കേക്കോട്ട, പടിഞ്ഞാറേകോട്ട, അട്ടക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു എന്നും ഇതിന് പരിഹാരമായി കെന്നൽ സൗകര്യം നഗരസഭ ഒരുക്കണമെന്നും കരമന ജയൻ പറഞ്ഞു