കായിക സംഘടനകൾക്ക് മാതൃകയായി SKAT. ദേവദത്തന് ആശ്വാസം പകർന്ന് സ്പോഴ്സ് കരാട്ടെ അസോസിയേഷൻ തിരുവനന്തപുരം 

Keralanewsmedia

കായിക സംഘടനകൾക്ക് മാതൃകയായി SKAT. ദേവദത്തന് ആശ്വാസം പകർന്ന് സ്പോഴ്സ് കരാട്ടെ അസോസിയേഷൻ തിരുവനന്തപുരം 
സമാഹരിച്ച തുക ചികിത്സയിൽ കഴിയുന്ന ദേവദത്തന് SKAT ജില്ലാ പ്രസിഡൻ്റ് സുരാജ്, സെക്രട്ടറി സമ്പത്ത്, SKAT മെമ്പർമാരായ ജ്യോതിനാഥ്, സുരേഷ് , രാധാകൃഷ്ണൻ, സുധീർ എന്നിവർ ചേർന്ന് കൈമാറിയപ്പോൾ.

കായിക സംഘടനകൾക്ക് മാതൃകയായി SKAT. ദേവദത്തന് അശ്വാസം പകർന്ന് സ്പോഴ്സ് കരാട്ടെ അസോസിയേഷൻ തിരുവനന്തപുരം 

തിരുവനന്തപുരം: വാഹനാപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ പോത്തൻകോട് ഹിഗയോണ ഗോജുറിയൂ കരാട്ടെ സ്കൂളിലെ വിദ്യാർത്ഥി ദേവദത്തന്   മികച്ച ചികിത്സ ലഭ്യമാക്കാൻ ആണ് SKAT എന്ന കരാട്ടെ സംഘടന മുന്നോട്ട് വന്നത്. 

 സുതാര്യവും നിഷ്പക്ഷവുമായ കായിക സംഘാടനത്തിലൂടെ കായിക രംഗത്ത് വേറിട്ട മാതൃക യാണ് SKAT. തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും തിരുവനന്തപുരം ജില്ലാ ഒളിംപിക് അസോസിയേഷൻ്റെയും കേരളാ കരാട്ടെ അസോസിയേഷൻ്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജില്ലാ കരാട്ടെ സംഘടനയായ SKAT കരാട്ടെ ലോകത്തിന് പുതിയ മാനം നൽകി കൊണ്ട് കരാട്ടെ പരിപോഷിപ്പിക്കുന്നതിനും, വിദ്യാർത്ഥികൾക്ക് സർക്കാർ ആനുകൂല്യങ്ങൾലഭ്യമാക്കുന്നതിനും നിതാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

     ദേവദത്തന് മികച്ച ചികിത്സ ലഭിക്കുന്നതിന് സാമ്പത്തിക പരാധീനത കുടുബത്തിനു ഒരു തടസ്സമായപ്പോൾ ഉടൻ തന്നെ SKAT അത് ഏറ്റെടുക്കുകയും SKAT ലെ അംഗീകൃത ക്ലബ്ബുകളുടെയും കരാട്ടെ മാസ്റ്റർമാരുടെയും പരിശീലകരുടേയും താരങ്ങളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തന ഫലമായി കേവലം പത്ത് ദിവസം കൊണ്ട് തന്നെ 2,62,950 രൂപ സമാഹരിച്ച് നൽകികൊണ്ട് മറ്റ് സംഘടനകൾക്ക് നല്ലൊരു മാതൃകയായി SKAT മാറി. ഈ മഹത്തായ പ്രവർത്തനത്തിലൂടെ 23 വയസ് മാത്രം പ്രായമുള്ള ദേവദത്തൻ്റെ കാല് യഥാസമയം ഓപ്പറേഷൻ നടത്താനും എത്രയും വേഗം പരുക്കിൽ നിന്നും മോചിതനായി കരാട്ടെ രംഗത്തേക്ക് തിരിച്ചെത്താനും ഉള്ള വഴി ഒരുങ്ങുകയും ചെയ്തു എന്ന് സംഘാടകർ മാധ്യമങ്ങളോട് പറഞ്ഞു.

   സമാഹരിച്ച തുക ചികിത്സയിൽ കഴിയുന്ന ദേവദത്തന് SKAT ജില്ലാ പ്രസിഡൻ്റ് സുരാജ്, സെക്രട്ടറി സമ്പത്ത്, SKAT മെമ്പർമാരായ ജ്യോതിനാഥ്, സുരേഷ് , രാധാകൃഷ്ണൻ, സുധീർ എന്നിവർ ചേർന്ന് കൈമാറി!