വാമനപുരം മണ്ഡലത്തിൽ 1.60 കോടി രൂപയുടെ റോഡ് പ്രവൃത്തികൾക്ക് അനുമതി.

റിപ്പോർട്ട്‌ :ബിജു കൊപ്പം

വാമനപുരം മണ്ഡലത്തിൽ 1.60 കോടി രൂപയുടെ റോഡ് പ്രവൃത്തികൾക്ക് അനുമതി.

വാമനപുരം മണ്ഡലത്തിൽ 1.60 കോടി രൂപയുടെ റോഡ് പ്രവൃത്തികൾക്ക് അനുമതി.

വെഞ്ഞാറമൂട്:വാമനപുരം മണ്ഡലത്തിൽ എം.എൽ എ ആസ്തി വികസന പദ്ധതി (2025-26) പ്രകാരം ശുപാർശ ചെയ്ത 1.60 കോടി രൂപയുടെ റോഡ് നവീകരണ പ്രവർത്തികൾക്ക് അനുമതി ലഭിച്ചതായി ഡി.കെ മുരളി എം.എൽ എ അറിയിച്ചു. പുല്ലമ്പാറ പഞ്ചായത്തിലെ പാലം -മുത്തിപ്പാറ-തെള്ളിക്കച്ചാൽ - കൂനൻവേങ്ങ റോഡ് (30 ലക്ഷം), വേങ്കമല എസ്.റ്റി നഗർ റോഡ് (15 ലക്ഷം), പെരിങ്ങമ്മല പഞ്ചായത്തിലെ പനങ്ങോട് - കൊച്ചു പനങ്ങോട് - പറങ്കിമാംവിള റോഡ് (20 ലക്ഷം), ഊരാളിക്കോണം - മുക്കാം തോട് റോഡ് (15 ലക്ഷം), ചല്ലിമുക്ക് - ഇ.എം.എസ് നഗർ റോഡ് (20 ലക്ഷം), പാങ്ങോട് പഞ്ചായത്തിലെ മൂലപ്പേഴ് - രാമരശ്ശേരി റോഡ് (20 ലക്ഷം), കല്ലറ പഞ്ചായത്തിലെ തെങ്ങും കോട്-ഡീസ ൻ്റ്മുക്ക് - പെരു മ്പേലി-മുളയിൽ ക്കോണം റോഡ് (40 ലക്ഷം) എന്നീ പ്രവൃത്തികൾക്കാണ് ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചത്.എൽ .എസ് ജി.ഡി എഞ്ചിനീയറിംഗ് വിഭാഗം മുഖേന ടെണ്ടി റിംഗ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഡി.കെ മുരളി അറിയിച്ചു.