*കായികമേളയിൽ സ്റ്റാറായി കാർത്തു വേഴാമ്പൽ*
Keralanewsmedia
*കായികമേളയിൽ സ്റ്റാറായി കാർത്തു വേഴാമ്പൽ*
ചുവപ്പ് ജേഴ്സി അണിഞ്ഞ് മുഷ്ടി ചുരുട്ടി നിൽക്കുന്ന കാർത്തു വേഴാമ്പലിനൊപ്പം സെൽഫി എടുക്കാൻ കായികമേളയിൽ വൻ തിരക്ക്. ഇത്തവണത്തെ കളിക്കളം കായികമേളയുടെ മുഖ്യ ആകർഷണമാണ് കാർത്തു വേഴാമ്പൽ.
പ്രതീക്ഷയും കരുത്തും ഒത്തുചേർന്ന ഈ വേഴാമ്പൽ കൗമാരത്തിന്റെ ആവേശത്തെയും ആത്മവിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു.
മേളയുടെ ഭാഗ്യചിഹ്നമായ കാർത്തുവിനെ രൂപകൽപ്പന ചെയ്തത് വയനാട് പെരിക്കല്ലൂർ പ്രീമെട്രിക് ഹോസ്റ്റൽ വാർഡനായ സൂര്യജിത്താണ്. ആദ്യം ആനയുടെ ചിത്രമാണ് മനസ്സിലേക്ക് വന്നതെങ്കിലും പിന്നീട് വേഴാമ്പലിലേക്ക് മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതൽ ചിത്ര രചനയോട് താല്പര്യം ഉണ്ടായിരുന്നുവെങ്കിലും ആദ്യമായിട്ടാണ് ഭാഗ്യചിഹ്നം തയ്യാറാക്കുന്നതെന്നും സൂര്യജിത്ത് പറഞ്ഞു.
പട്ടികവർഗ വികസന വകുപ്പിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്നതും സൂര്യജിത്താണ്.













