കല്ലുവാതുക്കൽ വികസന സദസ്*
Keralanewsmedia
*കല്ലുവാതുക്കൽ വികസന സദസ്*
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വികസന സദസ് കുളമട റോയൽ ഓഡിറ്റോറിയത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പ്രതീഷ്കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എ. ആശാദേവി, ബ്ലോക്ക് മെമ്പർ സദാനന്ദൻപിള്ള, ചാവർകോട് വാർഡ് മെമ്പർ എസ്. വിജയൻ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി. സുഭദ്രാമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജയകുമാർ, ഡി.എൽ ഷീജ, എൻ.ആർ., ചന്ദ്രിക ടീച്ചർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ജി. ബിന്ദു, അസി. സെക്രട്ടറി രാജി എം.എൽ, കില റിസോഴ്സ് പേഴ്സൺ ആർ. ബാലചന്ദ്രൻ നായർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെ സന്ദേശം പ്രദർശിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എൻ. അജിത് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ ഹരിതകർമസേനാംഗങ്ങളെയും ആദരിച്ചു. കെ സ്മാർട്ട് ക്ലീനിക്ക് അനുബന്ധമായി സംഘടിപ്പിച്ചു.













